Kottayam

ജോസ്‌മോൻ മുണ്ടക്കലിന്റെ ഉയരവിളക്ക് കിടങ്ങൂരിനു വേണ്ടെന്ന് കാലുമാറിയ ബിജെപി മെമ്പറെ കൊണ്ട് പറയിച്ചതിൽ എൽ ഡി എഫ് സ്വാധീനമുണ്ടെന്ന് മുൻ കിടങ്ങൂർ പഞ്ചായത്ത് പ്രസിഡണ്ട് തോമസ് മാളിയേക്കൽ

പാലാ :ഞാനെന്നും ഒരു ജോസഫ് ഗ്രൂപ്പ് കാരനാണ്;അത് മാത്രമല്ല ഞാനൊരു യു ഡി എഫ് മൈന്റ് കാരനുമാണ്.അതുകൊണ്ടാണ് ഇടതുപക്ഷം വരാതിരിക്കാൻ ഞങ്ങൾ ബിജെപി യുമായി കൂട്ട് കൂടിയത്.എല്ലാ പഞ്ചായത്ത് കമ്മിറ്റിയിലും ബിജെപി യുമായി കൂട്ട് കൂടിയില്ലേ എന്ന് ചോദിച്ചു ഇറങ്ങി പോകുന്ന എൽ ഡി എഫ് പഞ്ചായത്തംഗങ്ങളോട് ഒന്ന് ചോദിക്കട്ടെ നിങ്ങൾ എന്തിനാണ് താമര ചിഹ്നത്തിൽ നിന്നും മത്സരിച്ചു ജയിച്ച ബിജെപി കാരനായ വിജയനുമായി കൂട്ട് കൂടിയത് .അതിനു നിങ്ങൾക്ക് മറുപടിയുണ്ടോ .

അപ്പോൾ അധികാരത്തിനായി ആരുമായും കൂട്ടുകൂടാമെന്നല്ലേ ഇതിന്റെ ധ്വനി .ഞങ്ങൾ ഒരു അഴിമതിയും ഇവിടെ കാണിച്ചിട്ടില്ല .ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ് മോൻ മുണ്ടയ്ക്കലിന്റെ ഫണ്ടിൽ നിന്നുള്ള ഉയരവിളക്ക് വാങ്ങിക്കേണ്ട എന്ന നിലപാടായിരുന്നു കാലുമാറിയ ബിജെപി മെമ്പർ വിജയന് ഉണ്ടായിരുന്നത് .അതിനു അദ്ദേഹം ഓരോ മുട്ടുശാന്തികൾ പറഞ്ഞുകൊണ്ടിരുന്നു .തുടക്കം മുതൽ സിപിഎം മെമ്പർമാരുമായുള്ള കൂട്ടുകെട്ടായിരുന്നു കെ ജി വിജയന് ഉണ്ടായിരുന്നത് .അതാണ് അദ്ദേഹത്തിന് പറ്റിയ വിന .

അധികാരത്തിൽ ഇരുന്നപ്പോൾ ജനങ്ങൾക്ക്‌ വേണ്ടിയാണ് പ്രവർത്തിച്ചത് .അത് ഇനിയും തുടരും.ഒരു സ്‌കൂട്ടറിലാണ് എന്റെ പ്രവർത്തനം ഇനിയും അങ്ങനെ തന്നെ ആയിരിക്കും .ഞാൻ ഒരു ഈശ്വര വിശ്വാസിയാണ് .അധികാരം പോയിട്ടും ഇന്നലെ വൈകിട്ട് എന്റെ വീട്ടിൽ പ്രാർത്ഥന ഉണ്ടായിരുന്നു.മാളിയേക്കൽ തോമ റമ്പാന്റെ കുടുംബമാണ് ഞങ്ങളുടേത് .കൊടുങ്ങല്ലൂരിൽ നിന്നും നിരണത്തും ;കടപ്പൂരും ഒക്കെയായി പറന്നു കിടക്കുന്ന പുരാതന കത്തോലിക്കാ കുടുംബമാണ് ഞങ്ങളുടേത് .ദൈവം തന്നു ,ദൈവം എടുത്തു ,ദൈവത്തിന്റെ നാമം വാഴ്ത്തപ്പെടട്ടെ എന്നെ ഞാൻ പറയുന്നുള്ളൂ എന്നും മീഡിയാ അക്കാദമിയിൽ നടന്ന വാർത്ത സമ്മേളനത്തിൽ മുൻ കിടങ്ങൂർ പഞ്ചായത്ത് പ്രസിഡണ്ട് തോമസ് മാളിയേക്കൽ പറഞ്ഞു .
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top