പാലാ :എഴാച്ചേരി തോട്ടിൽ മീൻ ചത്തു പൊങ്ങിയ പ്രശ്നത്തിൽ പഞ്ചായത്ത് നടപടി സ്വീകരിച്ചിരുന്നെന്ന് രാമപുരം പഞ്ചായത്ത് പ്രസിഡണ്ട് ലിസമ്മ മത്തച്ചൻ അറിയിച്ചു .സംഭവം അറിഞ്ഞതിനെ തുടർന്ന് അന്ന് തന്നെ സംഭവ സ്ഥലം സന്ദർശിക്കുകയും ആരോഗ്യ വിഭാഗം നടപടികളും സ്വീകരിച്ചിരുന്നു .പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതായും ;പ്രസിഡന്റും സെക്രട്ടറിയും അറിയിച്ചു .

നാട്ടുകാരോട് അന്വേഷിച്ചപ്പോൾ കഴിഞ്ഞ വർഷവും ഇങ്ങനെ വെള്ളം മലിനപ്പെട്ടതിനാൽ സംഭവിച്ചിട്ടുണ്ടെന്ന് പറഞ്ഞിരുന്നു.മലിനീകരണ പ്രശ്നത്തിൽ മനുഷ്യ സാധ്യമായതെല്ലാം രാമപുരം പഞ്ചായത്ത് നടത്തിയിട്ടുണ്ടെന്ന് പ്രസിഡണ്ട് ലിസമ്മ മാത്തച്ചൻ കോട്ടയം മീഡിയയെ അറിയിച്ചു .


