പാലാ :രാമപുരം ഗവൺമെന്റ് ആശുപത്രിക്ക് ധനസഹായം വിതരണം ചെയ്തു.ഗവൺമെന്റ് ആശുപത്രിയുടെ ഡ്രസ്സിങ് റൂം നവീകരണത്തിനുള്ള ധനസഹായം രാമപുരം റോട്ടറി ക്ലബ്ബ്, ആശുപത്രി സൂപ്രണ്ട് ഡോ: യശോധരന് നൽകി.

റോട്ടറി ക്ലബ് പ്രസിഡണ്ട് ടോജോ പുതിയിടത്തു ചാലിൽ, സെക്രട്ടറി വിജയകുമാർ പൊന്തത്തിൽ, ട്രഷറർ ഷാജി ആറ്റുപുറം, ഫ്രാൻസിസ് പെരികിലാമലയിൽ, വി.എം ജോസഫ് വാണിയപ്പുര, കുര്യാക്കോസ് മാണിവയലിൽ,തങ്കച്ചൻ പുളിയാർമറ്റം, ജെയിംസ് കണിയാരകം എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

