പാലാ ൽ : രാമപുരം പഞ്ചായത്തിൽ പാണ്ടിപ്പാറ ചെക്ക് ഡാമിൽ നഞ്ച് കലക്കി സമൂഹ വിരുദ്ധർ മീൻ പിടിക്കുന്നതായി പരാതി ഉയർന്നു .എന്നാൽ പഞ്ചായത്ത് അധികാരികൾ ഇത് സംബന്ധിച്ച് പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയോ മറ്റ് നടപടികൾ സ്വീകരിക്കുകയോ ചെയ്തതിട്ടില്ല.:പഞ്ചായത്ത് അധികാരികൾ വിഷം കലക്കി മീൻ പിടിക്കുന്ന സമൂഹ വിരുദ്ധർക്ക് ഒത്താശ ചെയ്യുന്നതായി നാട്ടുകാർക്ക് വ്യാപക പരാതിയുണ്ട്.

ഇക്കഴിഞ്ഞ ദിവസമാണ് എഴാച്ചേരി തോട്ടിലെ പാണ്ടിപ്പാറ ചെക്ക് ഡാമിൽ വിഷം കലക്കി സമൂഹ വിരുദ്ധർ മീൻ പിടിച്ചത് .നിരവധി മീനുകൾ ചത്തു പൊങ്ങി .പഞ്ചായത്ത് അധികാരികളെ അറിയിച്ചെങ്കിലും അവർ വന്നു നോക്കിയതല്ലാതെ യാതൊരു നടപടിയും സ്വീകരിച്ചതായി അറിവില്ല .രാമപുരം പഞ്ചായത്തിലാകെ മഞ്ഞപിത്തം പടർന്നു പിടിച്ച ഈ സാഹചര്യത്തിൽ പരിസര ശുചീകരണത്തെ കുറിച്ച് നാട്ടുകാരെ ബോധവൽക്കരിക്കുന്നവർ മൂക്കിന് കീഴെ തോട്ടിൽ വിഷം വിതറുമ്പോൾ അതിനെതിരെ നടപടി സ്വീകരിക്കാത്തതിൽ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട് .
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ

