Kerala

കഞ്ചാവ് പിടിക്കാൻ വന്ന പൊലീസിന് ആദ്യം ലഭിച്ചത് ഹുക്ക:പിന്നീട് നടത്തിയ വിശദമായ പരിശോധനയിൽ പ്രതി ബാത്റൂമിന് പിറകുവശം പ്ലാസ്റ്റിക് പാത്രത്തിൽ നട്ടു നനച്ചു വളർത്തിയ ഒരു മീറ്ററോളം ഉയരമുള്ള നിരോധിത കഞ്ചാവ് ചെടി

കോട്ടയം :കഞ്ചാവ് നട്ട് വളർത്തിയ അന്യസംസ്ഥാനക്കാരനായ തൊഴിലാളി തൃക്കൊടിത്താനത്ത് പിടിയിൽ.മാമ്മൂട് പള്ളിക്ക് സമീപം റബ്ബർ പൊടിക്കുന്ന യൂണിറ്റിലെ ജീവനക്കാരനായ ആസ്സാം സ്വദേശി ബിപുൽ ഹോഗോയ്  ആണ് തൃക്കൊടിത്താനം പോലീസിന്റെ പിടിയിലായത്.

ജില്ല പോലീസ് മേധാവി ഷാഹുൽ ഹമീദ്. എ I. P. S. ന്റെ നിർദ്ദേശപ്രകാരം ജില്ലയിൽ വ്യാപകമായി നടക്കുന്ന ലഹരിവിരുദ്ധ റെയ്ഡിന്റെ ഭാഗമായി അന്യസംസ്ഥാന തൊഴിലാളി ക്യാമ്പുകൾ കേന്ദ്രീകരിച്ചു ത്രിക്കൊടിത്താനം പോലീസ് നടത്തി വന്ന പരിശോധനയ്ക്കിടെ മാമ്മൂട് ഭാഗത്തുള്ള അന്യസംസ്ഥാന ക്യാമ്പ് പരിശോധിക്കുകയും അവിടെ നിന്ന് കഞ്ചാവ് വലിക്കാൻ ഉപയോഗിക്കുന്ന ഹുക്ക കണ്ടെത്തുകയും പിന്നീട് നടത്തിയ വിശദമായ പരിശോധനയിൽ പ്രതി ബാത്റൂമിന് പിറകുവശം പ്ലാസ്റ്റിക് പാത്രത്തിൽ നട്ടു നനച്ചു വളർത്തിയ ഒരു മീറ്ററോളം ഉയരമുള്ള നിരോധിത കഞ്ചാവ് ചെടി കണ്ടെത്തുകയുമായിരുന്നു.

സ്റ്റേഷന് ഹൗസ് ഓഫീസർ അരുൺ MJ, സബ് ഇൻസ്പെക്ടർമാരായ സിബി മോൻ, സിബിച്ചൻ ജോസഫ് SCPO റെജിമോൻ, ബിജു, ശ്രീകുമാർ, CPO ഷമീർ, DAN SAF ചങ്ങനാശേരി ടീമംഗങ്ങളും ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top