
ജപ്പാൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പരിസ്ഥിതി സംഘടനയായ ഒയിസ്ക ഇൻ്റർനാഷണൽ കോട്ടയം ചാപ്റ്ററിൻ്റെ വൃക്ഷമുത്തശ്ശി സംരക്ഷക അവാർഡ് താഴത്തങ്ങാടി സ്വദേശികളായ കെ ജെ ജേക്കബ് – എൽസി ദമ്പതികൾക്ക്
ലോകവനദിനമായ മാർച്ച് 21 ന് രാവിലെ 9.30ന് വൃക്ഷമുത്തശ്ശിത്തണലിൽ വെച്ച് അവാർഡ് സമ്മാനിക്കും.
കോട്ടയം മുനിസിപ്പാലിറ്റി അതിർത്തിയിലുള്ള ഭവനങ്ങളിൽ നിന്ന് ലഭിച്ച എൻട്രികളിൽ നിന്ന് 300 ലേറെ വർഷം പഴക്കമുള്ള ഇലഞ്ഞിമരത്തെയാണ് വൃക്ഷമുത്തശ്ശി യായി തിരഞ്ഞെടുത്തത്.
കോട്ടയം സി.എം.എസ് കോളേജ് മുൻ പ്രൊഫസർ ഡോ.ജേക്കബ് ജോർജ്ജ്, അഗ്രിക്കൾച്ചർ ഡിപാർട്മെൻ്റ് മുൻ ഡപ്യൂട്ടി ഡയറക്ടർ മാഗി മെറീന, ആലപ്പുഴ മുൻ ഡപ്യൂട്ടി കളക്ടർ ജയിംസ് ജോസഫ് അധികാരത്തിൽ എന്നിവരടങ്ങുന്ന വിദഗ്ധ ടീമാണ് വൃക്ഷമുത്തശ്ശിയെ തിരഞ്ഞെടുത്തത്.

