പാലാ: വിശുദ്ധ യൗസേപ്പ് പിതാവിൻറെ മരണ തിരുനാൾ ദിനമായ ഇന്ന് ശാലോം പാസ്റ്ററൽ സെൻററിൽ നടന്ന പിതൃവേദി രൂപതാ സമിതി മീറ്റിംഗിൽ ജോസഫ് നാമധാരികളെ ആദരിച്ചു. ഫാ. ജോസഫ് അരിമറ്റത്തിൽ വിശിഷ്ടാഥിതി ആയി പങ്കെടുക്കുകയും പ്രാർത്ഥന നയിക്കുകയും ചെയ്തു. ബിഷപ്പുമാരായ മാർ ജോസഫ് കല്ലെറങ്ങാട്ട്,

മാർ ജോസഫ് പള്ളിക്കാപറമ്പിൽ, രൂപത ഫാമിലി അപ്പോസ്തലറ്റ് ഡയറക്ടർ ഫാദർ ജോസഫ് നരിതൂക്കിൽ ഉൾപ്പെടെയുള്ള എല്ലാ ജോസഫ് നാമധാരികളായ വൈദികർക്കും പിതൃവേദി അംഗങ്ങളായ ജോസഫ് നാമധാരികൾക്കും നാമഹേതുക തിരുന്നാളിന്റെ ആശംസകളും ഉപഹാരങ്ങളും നൽകി.

