പാലാ :ഭരണങ്ങാനം പഞ്ചായത്തിലെ പതിനൊന്നാം വാർഡായ പാമ്പൂരാൻ\പാറ നനച്ചിപ്പുഴ നിവാസികൾ കാലാകാലങ്ങളായി ഉപയോഗിച്ച് കൊണ്ടിരുന്ന നടപ്പ് വഴി അടഞ്ഞത് ഒറ്റ ദിവസം കൊണ്ടാണ്.15 വീട്ടുകാർ ഉപയോഗിച്ച് കൊണ്ടിരുന്ന നടപ്പ് വഴിയാണ് ഒറ്റ ദിവസം കൊണ്ട് സ്വകാര്യ വ്യക്തി അടച്ചത്.നിർമ്മാണ തൊഴിലാളികളായ ഗൃഹ നാഥന്മാർ തൊഴിലിനു പോയപ്പോഴാണ് സ്വകാര്യ വ്യക്തി ജെസിബി യുമായെത്തി മണ്ണിട്ട് നടപ്പ് വഴി അടച്ചത് .

ഗൃഹ നാനാർ മൊബൈലിൽ വിളിച്ചു പറഞ്ഞപ്പോൾ പണി നിർത്തി ഓടിയെത്തിയ ഗൃഹ നാഥന്മാർ കണ്ടത് തങ്ങളുടെ നടപ്പ് വഴി അടച്ചു കൊണ്ട് ജെസിബി പ്രവർത്തിക്കുന്നതാണ് .ഉടൻ തന്നെ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തി വയ്ക്കുവാൻ ജനങ്ങൾ ആവശ്യപ്പെടുകയും ;പ്രവർത്തനങ്ങൾ നിർത്തി വയ്ക്കുകയുമായിരുന്നു .സ്ഥലത്ത് സംഘർഷാവസ്ഥ രൂപപ്പെട്ടപ്പോൾ നാട്ടുകാർ വിളിച്ചതനുസരിച്ച് പോലീസ് സ്ഥലത്തെത്തി .ഇരു കൂട്ടരെയും ഇന്ന് പത്തിന് പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ട് .
ഞങ്ങൾ വെള്ളം കോരിക്കൊണ്ടിരിക്കുന്ന കിണറ്റിൽ നിന്നും വെള്ളം കോരിയെടുക്കുവാൻ പോലും സാധിക്കില്ല ഇനി ,വഴിയില്ലാതെ ഞങ്ങൾ എന്ത് ചെയ്യുമെന്ന് വീട്ടമ്മമാർ കോട്ടയം മീഡിയയോട് പറഞ്ഞു .കാൻസർ രോഗികൾ പോലുമുള്ള വീടുകളുണ്ട് ഈ പ്രദേശത്ത് .ഇവർക്ക് എങ്ങിനെ ഞങ്ങൾ ചികിത്സ ഉറപ്പാക്കുമെന്ന് വീട്ടുകാർ ചോദിച്ചു .മൂന്നാനിയിൽ വെള്ളം കയറുന്നതിനു മുൻപേ വെള്ളം കയറുന്ന പ്രദേശമാണ് നനച്ചിപ്പുഴ പ്രദേശം .ഓരോ വർഷവും അധികാരികൾ വന്നു കാണുന്നതല്ലാതെ നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്നും നാട്ടുകാർക്ക് പരാതിയുണ്ട്.ഇപ്പോൾ ഞങ്ങളുടെ നടപ്പ് വഴിയും അടച്ചിരിക്കുന്നു ,ഞങ്ങൾ ഈ കുഞ്ഞുങ്ങളെയുമായി എങ്ങനെ ജീവിക്കും .ഞങ്ങളുടെ ജീവിതം വച്ച് കളിക്കുവാൻ ആരെയും സമ്മതിക്കില്ലെന്ന് നാട്ടുകാർ ഒന്നടങ്കം കോട്ടയം മീഡിയയോട് പറഞ്ഞു .നീതി ലഭിച്ചില്ലെങ്കിൽ രൂക്ഷമായ സമരങ്ങളുമായി രംഗത്തെത്തുമെന്നാണ് നാട്ടുകാർ കോട്ടയം മീഡിയയോട് പറഞ്ഞത്.
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ

