ജോസ് ചീരാംകുഴി വിദ്യാഭ്യാസ കലാകായിക സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ
പാലാ മുനിസിപ്പാലിറ്റി വിദ്യാഭ്യാസ കലാകായിക സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ ചെയർമാനായി ജോസ്.ജെ.ചീരാം കുഴിയെ തെരഞ്ഞടുത്തു.പാലാ നഗരസഭാ ഏഴാ വാർഡ് കൗൺസിലറാണ് കേരളാ കോൺഗ്രസ് എം പ്രതിനിധായ ജോസ് ചീരാംകുഴി.എൽ .ഡി.ഫ് ജില്ലാ കൺവീനർ പ്രൊഫസർ ലോപ്പസ് മാത്യം, മുനിസിപ്പൽ ചെയർമാൻ തോമസ് പീറ്റർ, വൈസ് ചെയർപേഴ്സൺ ബിജിജോ ജോ ,കേരളാ കോൺഗ്രസ് എം പാർലമെൻ്റി പാർട്ടി ലീഡർ ആൻ്റോ ജോസ് പടിഞ്ഞാറെക്കര,

സി.പി.എം പാർലമെൻ്ററി പാർട്ടി ലീഡർ ജോസിൻ ബിനോ,ടൗൺ മണ്ഡലം പ്രസിഡൻറ് ബിജു പാലുപ്പവടൻ ,വികസനസ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സാവിയോ കാവുകാട്ട്, കൗൺസിലർമാരായ ലീനാ സണ്ണി പുരയിടം, ബൈജു കൊല്ലംപറമ്പിൽ, ജിമ്മി ജോസഫ് തുടങ്ങിയവർ ജോസ് ചീരാംകുഴിയെ അഭിനന്ദിച്ചു .പാലാ DEOവരാണാധികാരിയായിരുന്നു.

