പാലാ :മഴ വന്നാലും ;വെയില് വന്നാലും ;ഇടിയും മിന്നലുമുണ്ടായാലും;അപകടമുണ്ടായാലും കടനാട് പഞ്ചായത്തിലെ പതിനാലാം വാർഡ് കാർ വിളിക്കുന്നത് ഒരാളെ ആയിരിക്കും .അത് പതിനാലാം വാർഡിന്റെ മെമ്പറെ തന്നെ ആയിരിക്കും .മെമ്പർ എന്നോർക്കുമ്പോൾ ജനം ചിന്തിക്കുന്നത് ഒത്ത ഒരു ആണായിരിക്കും എന്നതാവും.പക്ഷെ തെറ്റി റീത്താമ്മ എന്ന വനിതാ മെമ്പറെയാണ് നാട്ടുകാർ തങ്ങളുടെ സന്നിഗ്ദ്ധ ഘട്ടങ്ങളിൽ വിളിക്കുന്നത്.

പാട്ടത്തിപ്പറമ്പ് റോഡിന്റെ നിർമ്മാണത്തിന് തടസ്സം വന്നപ്പോൾ തന്റെ കൈക്കാശ് മുടക്കി 13 ലോഡ് മക്കിടുവാൻ ധൈര്യം കാണിച്ചതാണ് ഈ മെമ്പർ.വെളുപ്പിന് രണ്ടു മണി വരെ നിർമ്മാണ പ്രവർത്തനത്തിന് നേതൃത്വം വഹിക്കുവാനും റീത്താമ്മ മെമ്പർക്ക് കഴിഞ്ഞു.കഴിഞ്ഞ ദിവസം നടന്ന മാനത്തൂർ -വല്യാത്ത് റോഡ് ഉദ്‌ഘാടനത്തിനിടെ റീത്താമ്മ മെമ്പർ പലതും പറഞ്ഞ കൂട്ടത്തിൽ പറഞ്ഞു ഞാൻ 60 ലക്ഷം രൂപായുടെ വികസന പ്രവർത്തനങ്ങൾ ഈ വാർഡിൽ ഇതുവരെ കൊണ്ട് വന്നിട്ടുണ്ട് .പക്ഷെ ആരുടെ പക്കൽ നിന്നും ഒരു ഗ്ലാസ് കട്ടൻചായ പോലും മേടിച്ചു കുടിക്കേണ്ടി വന്നിട്ടില്ല.
പുറമെ കാണുന്നവർക്കു ഇതൊരു അതിശയമാണെങ്കിലും.റീത്താമ്മ മെമ്പർ അങ്ങനെയാണെന്ന് നാട്ടുകാർക്കറിയാം.അതുകൊണ്ടു തന്നെ അവർ ഒന്ന് തീരുമാനിച്ചു അടുത്ത തവണ ജനറൽ സീറ്റായാലും പതിനാലാം വാർഡിൽ റീത്താമ്മ തന്നെ മത്സരിക്കണം.നാട്ടുകാർക്ക് വികസനം നൽകിയപ്പോൾ നാട്ടുകാർ സ്നേഹപൂർവ്വം പറഞ്ഞു ഞങ്ങൾക്ക് വേണം റീത്താമ്മ മെമ്പറെ ;ഞങ്ങൾക്ക് വേണം ഈ അഴിമതി രഹിതയെ.എം എൽ എ ഫണ്ടും ;എം പി ഫണ്ടും ഒക്കെയായി 60 ലക്ഷം രൂപായാണ് പതിനാലാം വാർഡിലേക്ക് റീത്താമ്മ കൊണ്ടുവന്നത്.പലർക്കും സാധിക്കാത്ത കാര്യമാണിതൊക്കെ എങ്കിലും റീത്താമ്മ റൂട്ട് മാറിയിട്ടില്ല .
ഒന്നാം വാർഡ് കാരിയാണ് റീത്താമ്മ പക്ഷെ തൊട്ടടുത്ത വനിതാ വാർഡായ പതിനാലിലാണ് റീത്താമ്മ മത്സരിച്ചത്.ഇപ്പോഴത്തെ പ്രസിഡണ്ട് പതിനാലാം വാർഡ് കാരിയാണ് പക്ഷെ മത്സരിച്ചത് ഒന്നാം വാർഡിലാണ്.പ്രസിഡന്റും ;റീത്താമ്മയും ഒരു പാർട്ടിയിലായിരുന്നെങ്കിലും പ്രസിഡണ്ട് ഇടതു പക്ഷത്തേയ്ക്കാണെന്നു പറഞ്ഞപ്പോൾ റീത്താമ്മ സുല്ലിട്ടു.ഞാൻ വലതു പക്ഷത്തേയ്ക്കാണെന്നു റീത്താമ്മയും പറഞ്ഞു .ചിന്നത്തമ്പി പെരിയ തമ്പി;അവർ രണ്ടു പേരും തങ്ക കമ്പി എന്ന ചിന്നത്തമ്പി തമിഴ് ചിത്രത്തിലെ ഗാനം പോലെ ഒന്നിച്ചിരുന്നവർ അന്ന് പിണങ്ങി .ആ പിണക്കമാണ് റീത്താമ്മ മെമ്പർക്ക് ഗുണമായി ഭവിച്ചത്.ആ തത്തീരിലാ കൊണം കൂടിയത് എന്ന് പറയും പോലെ വികസന കാര്യത്തിലൊരു റീത്താമ്മ സ്റ്റൈൽ തന്നെ തീർത്തെടുത്തു ഈ റീത്താമ്മ മെമ്പർ .
അതിനൊരു അംഗീകാരം കൂടിയാണ് നാട്ടുകാർ പറഞ്ഞത് വാർഡ് ജനറലായാലെന്താ റീത്താമ്മ മെമ്പറാവട്ടെ എന്നൊരു പതം പറച്ചിൽ വാർഡിലെല്ലാം മുഴങ്ങി കഴിഞ്ഞു .നാട്ടുകാർ ഇങ്ങനെ പറയുമ്പോൾ റീത്താമ്മ വിനയാന്വിത ആവുകയാണ്.ഇനിയും പലതും ചെയ്യാനുണ്ട് നാട്ടുകാർക്കായി.അതിനു എം പി യും ,എം എൽ എ യും കനിയേണ്ടതുണ്ട്.അവർ കനിഞ്ഞാലും വികസനത്തിന് തടസ്സം സൃഷ്ട്ടിക്കാൻ പല വനിതകളും മുന്നിട്ടിറങ്ങുന്നതിലാണ് റീത്താമ്മ മെമ്പർക്ക് ഖിന്നത .പക്ഷെ ജനങ്ങൾക്ക് എല്ലാം അറിയാം അവരുടെ വിശ്വാസമാണല്ലോ പ്രധാനം .മാനത്തൂർ വല്യാത്ത് റോഡിന്റെ ഉദ്‌ഘാടന വേളയിൽ റീത്താമ്മ മെമ്പർക്ക് അത് നേരിട്ട് ബോധ്യപ്പെടുകയും ചെയ്തു .
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ

