കോട്ടയം : കാവുംകണ്ടം സെൻ്റ് മരിയ ഗോരത്തി ദേവാലയത്തിൻ്റെ ഗ്രോട്ടോ എറിഞ്ഞു തകർക്കപ്പെട്ട സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും പോലീസ് പ്രതികളെ പിടികൂടാത്തതിന് പിന്നിൽ ഭരണകക്ഷിയുടെ മൗനാനുവാദമുണ്ടെന്ന് ബിജെപി നേതാവ് പിസി ജോർജ് കുറ്റപ്പെടുത്തി.

കാവുംകണ്ടം സെൻ്റ് മരിയ ഗോരത്തി ദേവാലയത്തിൻ്റെ ഗ്രോട്ടോ തകർത്ത സംഭവത്തിലെ കുറ്റവാളികളെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് ബിജെപി പഞ്ചായത്ത് കമ്മറ്റി നടത്തിയ പ്രതിഷേധ സംഗമം കൊല്ലപ്പള്ളിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . ബിജെപി വെസ്റ്റ് ജില്ലാ പ്രസിഡൻറ് ജി ലിജിൻ ലാൽ മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന സർക്കാർ തികഞ്ഞ അനാസ്ഥയാണ് പുലർത്തുന്നത്. സമാനമായ സംഭവം മീനച്ചിൽ താലൂക്കിൽ പലയിടത്തുനിന്നും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.പക്ഷേ അന്ന് ഒന്നും പോലീസ് ജാഗ്രതയോടെ പ്രവർത്തിച്ചില്ലമാതാവിൻറെ ഗ്രോട്ടോയുടെ ചില്ലുകളാണ് സാമൂഹിക വിരുദ്ധർ ഇരുട്ടിൻറെ മറവിൽ നശിപ്പിച്ചത്.ക്രൈസ്തവ ഹിന്ദു ആരാധനാലയങ്ങൾക്ക് നേരെ ആക്രമണം ഉണ്ടാകുമ്പോൾ കേരള പോലീസിന് മറ്റൊരു മുഖമാണ്. പലപ്പോഴും ഇരട്ട നീതിയാണ് നടപ്പാക്കുന്നതെന്ന് പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്ത ബിജെപി നേതാവ് പിസി ജോർജ്ജ് കുറ്റപ്പെടുത്തി
പൂഞ്ഞാറിൽ വൈദികനെ പള്ളി വളപ്പിൽ കാറിടിച്ച് വീഴ്ത്തിയ സംഭവം നടന്നിട്ട് ഒരു വർഷമായിട്ട് ഉള്ളൂ. 2024 ഫെബ്രുവരിയിൽ ആയിരുന്നു ആ സംഭവം.
പള്ളിമുറ്റത്ത് ആരാധന തടസ്സപ്പെടുത്തി വാഹനം റേസ് ചെയ്ത യുവാക്കളോട് അത് ചെയ്യരുതെന്ന് പറഞ്ഞതാണ് പൂഞ്ഞാർ സെൻ്റ് മേരിസ് ഫെറോന പള്ളി വികാരി ജോസഫ് ആറ്റുചാലിനെ ആക്രമിക്കാൻ കാരണം. പ്രസ്തുത വിഷയത്തിൽ പോലീസ് നടപടിയിലേക്ക് നീങ്ങാൻ ആരാധ്യനായ വൈദികർ ഉൾപ്പെടെയുള്ളവർ തെരുവിൽ ഇറങ്ങേണ്ടിവന്നുവെന്ന് ലിജിൻ ലാൽ ചൂണ്ടിക്കാട്ടി.
അതേസമയം ഒരു സാമൂഹ്യ യാഥാർത്ഥ്യം തുറന്നു പറഞ്ഞ പാലായുടെ ആദരണീയനായ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് നെതിരെ കേസെടുക്കാൻ കേരള പോലീസിന് ഒരു സംശയവും ഉണ്ടായിരുന്നില്ല.ബി.ജെ.പി പഞ്ചയത്ത് കമ്മറ്റി പ്രസിഡൻ്റ് നന്ദകുമാർ പാലക്കുഴ അദ്ധ്യക്ഷത വഹിച്ചു. മൈനോരിറ്റി മോർച്ച ദേശീയ സമിതി അംഗം സുമിത് ജോർജ് , സംസ്ഥാന സമിതി അംഗം NK ശശികുമാർ ,റോജൻ ജോർജ് , മുരളീധരൻ PR,ദിപുമേതിരി, സജി ട തെക്കേൽ, സെബി പറമുണ്ട, ബിനീഷ് PD, അശ്വന്ത് , സരീഷ്കുമാർ ,ഷാനു ,’ ജയിംസ് മാത്യു, ചന്ദ്രൻ കവളം മാക്കൽ ,തുടങ്ങിയവർ സംസാരിച്ചു

