Kerala

നിഷാ ജോസ് കെ മാണിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന കാരുണ്യസന്ദേശ യാത്ര അൽഫോൻസാ കോളേജിൽ ഓപ്പോളിന്റെ കൂടെ ഒരു ​ദിനം

Posted on

 

പാലാ :നിഷാ ജോസ് കെ മാണിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന കാരുണ്യസന്ദേശ യാത്ര ബ്രസ്റ്റ് ക്യാൻസർ ബോധവത്ക്കരണ പരിപാടിയുടെ ഭാ​ഗമായി
പാലാ റോട്ടറി ക്ലബ്ബും പാലാ അൽഫോൻസാ കോളേജ് നാഷണൽ സർവ്വീസ് സ്കീമുമായി സഹകരിച്ച് സംഘടിപ്പിച്ച ഓപ്പോളിന്റെ കൂടെ ശ്രദ്ധേയമായി. കോളജ് അങ്കണത്തിൽ നടന്ന ചടങ്ങിൽ പാലാ റോട്ടറി ക്ളബ്ബ് പബ്ലിക്ക് ഇമേജ് ചെയർമാൻ സന്തോഷ് മാട്ടേൽ അദ്ധ്യക്ഷനായിരുന്നു. വൈസ് പ്രിൻസിപ്പൽ ഡോ. സി. മിനിമോൾ മാത്യൂ ഫ്ലാ​ഗ് ഓഫ് ചെയ്തു. നിഷാ ജോസ് കെ മാണി അവേർനസ് പ്രോ​ഗ്രാമിൽ ക്ലാസ് നയിച്ചു. അടുത്ത ജൂലൈ മുതൽ ​രാജ്യത്താകമാനമുള്ള വിവിധ സ്കൂളുകളിലും സൗജന്യ മാമോ​ഗ്രാം ടെസ്റ്റ് നടത്തുന്നതിന് സംവിധാനമൊരുക്കുമെന്ന് നിഷാ ജോസ് കെ മാണി പറഞ്ഞു. ഒരു വർഷം നീണ്ടുനിൽക്കുന്ന ബോധവൽക്കരണ യാത്രകളും പരിപാടികളും ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്ജാണ് ഫ്ലാഗ് ഓഫ് ചെയ്തത്.

റോട്ടറി ഇന്റർനാഷണലിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഇത്തരം കമ്മ്യൂണിറ്റി സർവ്വീസ് പ്രോ​ഗ്രാമുകൾവഴി ജനങ്ങൾക്ക് ബ്രസ്റ്റ് ക്യാൻസർ പോലുള്ള വലിയ വിപത്തുകൾക്കെതിരെയുള്ള ബോധവത്ക്കരണമാണ് ലക്ഷ്യം വയ്ക്കുന്നതെന്ന് സന്തോഷ് മാട്ടേൽ പറഞ്ഞു. സമൂഹത്തെ കാർന്ന് തിന്നുന്ന ക്യാൻസറിനെതിരെ സമൂഹത്തെ ബോധവത്ക്കരിക്കാൻ വിദ്യാർത്ഥികൾ മുൻകൈയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഒരു മാസം മുമ്പ് പാലായിൽ നിന്നും നിഷാ ജോസ് കെ മാണി തുടങ്ങിവെച്ച ക്യാൻസർ ബോധവത്ക്കരണ യാത്ര എറെ പ്രശംസനീയമാണെന്ന് പാലാ റോട്ടറി ക്ലബ്ബ് പ്രസിഡന്റ് സെലിൻ റോയി പറഞ്ഞു. പാലാ അൽഫോൻസാ കോളേജ് പ്രിൻസിപ്പൽ ഫാ. ഡോ. ഷാജി ജോൺ, റോട്ടറി സെക്രട്ടറി ഷാജി മാത്യു തകടിയേൽ, എൻ എസ് എസ് പ്രോ​ഗ്രാം ഓഫീസേഴ്സായ സി. ജെയ്മി എബ്രഹാം, റോസ് മേരി ഫിലിപ്പ് എന്നിവർ പ്രസം​ഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version