Kottayam

ലോട്ടറി വില്പനക്കാരനിൽ നിന്നും ടിക്കറ്റ് പിടിച്ചുപറിച്ചു ബൈക്കിൽ കടന്ന് കളഞ്ഞ പ്രതിയെ മണിക്കൂറുകൾക്കകം പിടികൂടി പൊൻകുന്നം പോലീസ്

Posted on

ലോട്ടറി വില്പനക്കാരനിൽ നിന്നും ടിക്കറ്റ് പിടിച്ചുപറിച്ചു ബൈക്കിൽ കടന്ന് കളഞ്ഞ പ്രതിയെ മണിക്കൂറുകൾക്കകം പിടികൂടി പൊൻകുന്നം പോലീസ്


പാലാ വെള്ളിയേപ്പള്ളി ഇടയാട്ടുകര ഭാഗത്ത്‌ പുതുശ്ശേരിയിൽ വീട്ടിൽ വിജയൻ മകൻ ദിലീപ് വിജയൻ (40) ആണ് പിടിയിലായത്. പൊൻകുന്നം കുരുവികൂടു ഭാഗത്തു സ്ഥിരമായി ലോട്ടറി കച്ചവടം നടത്തുന്ന രാമപുരം പിഴകുപാലം ഭാഗത്ത്‌ കൊട്ടാരത്തിൽ വീട്ടിൽ രഘുനാഥൻ നായരുടെ കയ്യിൽ നിന്നുമാണ് 6200. രൂപയുടെ 150 ഓളം ലോട്ടറി ടിക്കറ്റുകൾ നഷ്ടപെട്ടത്.

വിവിധ സ്ഥലങ്ങളിൽ നടന്ന് ലോട്ടറി വിൽക്കുന്നയാളാണ് രഘുനാഥൻ.ഇന്ന് (17.03.25) പാലാ പൊൻകുന്നം ഹൈവേ സൈഡിൽ നടന്ന് ലോട്ടറി വിൽക്കുന്ന സമയം രാവിലെ 10.00 മണിയോടെ ബൈക്കിൽ വന്ന് ലോട്ടറി വാങ്ങാനെന്ന ഭാവത്തിൽ ബൈക്ക് നിർത്തി സംസാരിച്ചുകൊണ്ട് നിന്നപ്പോൾ പ്രതി അപ്രതീക്ഷിതമായി ലോട്ടറി മുഴുവൻ പിടിച്ചു പറിച്ച് പൊൻകുന്നം ഭാഗത്തേക്ക്‌ ബൈക്കോടിച്ചു പോകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പൊൻകുന്നം പോലീസ് കേസ് രജിസ്റ്റർ ചെയ്തു. രഘുനാഥൻ പറഞ്ഞ അടയാളങ്ങളും വസ്ത്രത്തിന്റെ നിറവും വച്ച് കുരുവികൂട് മുതൽ പൊൻകുന്നം വരെയുള്ള ഭാഗത്തെ സി. സി. ടി. വി. ദൃശ്യങ്ങൾ പൊൻകുന്നം എസ്. എച്. ഓ. ദിലീഷ് ടി. യുടെ നിർദേശപ്രകാരം പോലീസുദ്യോഗസ്ഥർ വിശദമായി പരിശോധിച്ചു.

തുടർന്ന് പൊൻകുന്നം ബസ്റ്റാന്റ് ഭാഗത്തു വച്ച് കണ്ട പ്രതിയെ പരാതിക്കാരൻ തിരിച്ചറിഞ്ഞു. പോലീസ് എത്തുന്നത് കണ്ട് ലോട്ടറി ടിക്കറ്റ് എറിഞ്ഞു കളഞ്ഞ് ഓടി രക്ഷപെടാൻ ശ്രമിച്ച പ്രതിയെ പോലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു.വിവിധ പോലീസ് സ്റ്റേഷനുകളിലായി അഞ്ച് മോഷണക്കേസുകൾ ഉള്ള പ്രതിക്കെതിരെ കാപ്പായും 2024 ൽ ചുമത്തിയിരുന്നു.

പൊൻകുന്നം പോലീസ് സ്റ്റേഷനിലെ എസ്. ഐ. സുനിൽ കുമാർ, പ്രൊബേഷൻ എസ്. ഐ. ടിനു, എ. എസ്. ഐ. സിബി, സീനിയർ സിവിൽ പോലീസ് ഓഫീസർ മാരായ നിഷാന്ത് കെ. എസ്., വിനീത് കുമാർ, സതീശൻ, അരുൺ സോമൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version