Kottayam
മദ്യത്തിനും മയക്ക് മരുന്നിനുമെതിരെയുള്ള യുദ്ധപ്രഖ്യാപനമാവട്ടെ കൊല്ലപ്പള്ളി വോളി: മാണി സി കാപ്പൻ

പാലാ: കൊല്ലപ്പള്ളി: മദ്യത്തിനും മയക്കുമരുന്നിനുമെതിരെയുള്ള യുദ്ധപ്രഖ്യാപനമായി മാറണം കൊല്ലപ്പള്ളി വോളിബോൾ ടൂർണ്ണമെൻ്റ് എന്ന് മാണി സി. കാപ്പൻ എം.എൽ.എ അഭിപ്രായപ്പെട്ടു.മാർച്ച് 23 വരെ നടക്കുന്ന കൊല്ലപ്പള്ളി വോളിബോൾ ടൂർണ്ണമെന്ന് കൊല്ലപ്പള്ളി ഫ്ളഡ്ലിറ്റ് സ്റ്റേഡിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മാണി സി കാപ്പൻ.
ഒരു കാലത്ത് വൈകു ന്നേരങ്ങളിലെ യുവാക്കളുടെ ഒത്ത് കൂടലായിരുന്നു വോളിബോൾ മത്സരം എന്നാൽ ഇന്ന് കളിക്കളങ്ങൾ ഇല്ലാതായതോടെ യുവാക്കളുടെ ലക്ഷ്യങ്ങളും മാറി മറിഞ്ഞു. മയക്ക് മരുന്ന് ഇന്ന് സർവ്വവ്യാപിയായി തീർന്നു.സമൂഹത്തെ ഗ്രസിച്ചിരിക്കുന്ന ഈ വിപത്തിനെതിരെ പോരാടുവാൻ ഇത്തരം വോളിബോൾ മത്സരത്തൾ ഇടവരുത്തട്ടെയെന്ന് ആശംസിക്കുകയാണെന്ന് മാണി സി കാപ്പൻ കുട്ടി ചേർത്തു.
യോഗത്തിൽ ജെയ്സൺ പുത്തൻ കണ്ടം അദ്ധ്യക്ഷനായിരുന്നു. കടനാട് പഞ്ചായത്ത് പ്രസിഡണ്ട് ജിജി തമ്പി മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു.രാജേഷ് വാളി പ്ളാക്കൽ ലാലി സണ്ണി കിഴക്കേക്കര ,ബിനു വള്ളോം പുരയിടം ,ഷിജു പോൾ കടു തൊടീ യിൽ ,ഷാജി കണ്ടാ മറ്റത്തിൽ ,സിബി അഴകൻ പറമ്പിൽ ,സോമൻ വി.ജി എന്നിവർ പ്രസംഗിച്ചു.സാം കുമാർ കൊല്ലപ്പള്ളി സ്വാഗതവും ,അഗസ്റ്റിൻ പുളിയൻ പറമ്പിൽ നന്ദിയും പറഞ്ഞു.