കൊല്ലപ്പള്ളി: കൊല്ലപ്പള്ളി ജനകീയ വോളിയുടെ ആദ്യദിനമായ ഇന്നലെ കോട്ടയം സ്പൈക്കേഴ്സും എയ്ഞ്ചൽ എർത്ത് മൂവേഴ്സ് ചലഞ്ചേഴ്സ് എള്ളുംപുറവും തമ്മിൽ നടന്ന വാശിയേറിയ പോരാട്ടത്തിൽ രണ്ടിനെതിരെ മുന്നു സെറ്റുകൾക്ക് വിജയിച്ച് എയ്ഞ്ചൽ ചലഞ്ചേഴ്സ്.ഇന്നത്തെ മത്സരത്തിൽ കറുകച്ചാൽ ;അങ്കമാലിയെ നേരിടുന്നു .

അത്യന്തം വാശിയേറിയ പോരാട്ടമാണ് ഇന്നലെ നടന്നത്.ജെയ്‌സൺ പുത്തൻകണ്ടത്തിൽ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കൊല്ലപ്പള്ളി ജനകീയ വോളിബോൾ മാണി സി കാപ്പൻ എം എൽ എ ഉദ്‌ഘാടനം നിർവഹിച്ചു.കടനാട് പഞ്ചായത്ത് പ്രസിഡണ്ട് ജിജി തമ്പി മുഖ്യ പ്രഭാഷണം നടത്തി.

