Kottayam
മുടങ്ങിക്കിടക്കുന്നവികസന പ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ നടപടി വേണം:ആർജെ ഡി

പാലാ : പാലാ നിയോജ
ക മണ്ഡലത്തിലെ മുടങ്ങിക്കിടക്കുന്ന നിരവധിയായ വികസന പ്രവർത്തനങ്ങൾ സമയബന്ധിതമായി
പൂർത്തീകരിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന്
ആർ.ജെ.ഡി നിയോ
ജകമണ്ഡലം നേതൃസമ്മേളനം ആവശ്യപ്പെട്ടു
പാലാ മണ്ഡലത്തിലെ കിഴക്കൻ മേഖലയിലുള്ള പഞ്ചായത്തുകളിൽ കാട്ടു മൃഗങ്ങളുടെ ശല്യം മൂലം കൃഷി നശിച്ച കർഷകർക്ക് മതിയായ നഷ്ടപരിഹാരം നൽകണം. വനം വകുപ്പ് ഉദ്യോഗസ്ഥർ ഈ മേഖലയിൽ കാര്യക്ഷമമായി ഇടപെടണമെന്നും
ആവശ്യപ്പെട്ടു
ആർ ജെ ഡി ജില്ലാ
പ്രസിഡൻ്റ് സണ്ണി തോമസ് ഉത്ഘാടനം
ചെയ്തു.
നിയോജക മണ്ഡലം
വൈസ് പ്രസിഡൻ്റ്
അഡ്വജോസഫ് സലീം
അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി
പീറ്റർ പന്തലാനി
ജില്ലാ വൈസ് പ്രസിഡൻ്റ്
ജോസ് മടുക്കക്കുഴി,
വി.വി. ജോൺ മാഷ്
പി.എ. എബ്രഹാം, പ്രിയൻ ആൻ്റണി
ഷാജികളത്തുക്കടവ്, പീറ്റർ വള്ളിച്ചിറ, സാജു വലിയ കാപ്പിൽ
എന്നിവർ പ്രസംഗിച്ചു.