
പാലാ : കുടുംബശ്രീ മിഷനും സംസ്ഥാന ആഭ്യന്തര വകുപ്പും സംയുക്തമായി സംസ്ഥാനത്തിലുടനീളം ഡി.വൈ.എസ്.പി / എസ്.പി ഓഫീസുകൾ കേന്ദ്രീകരിച്ചു നടപ്പിലാക്കുന്ന സ്നേഹിത – പോലീസ് സ്റ്റേഷൻ എക്സ്റ്റെൻഷൻ സെന്റർ പാലാ ഡി.വൈ.എസ്.പി ഓഫീസിൽ വെച്ച് മുനിസിപ്പൽ ചെയർമാൻ തോമസ് പീറ്റർ ഉദ്ഘാടനം ചെയ്തു. മുൻ മുനിസിപ്പൽ ചെയർമാനും വാർഡ് കൗൺസിലറുമായ ആന്റോ ജോസ് പടിഞ്ഞാറെക്കര അധ്യക്ഷനായ യോഗത്തിൽ
പാലാ ഡി.വൈ.എസ്.പി കെ. സധൻ മുഖ്യപ്രഭാഷണം നടത്തി. പാലാ SHO പ്രിൻസ് ജോസഫ്, കിടങ്ങൂർ SHO മകേഷ്, തിടനാട് SHO ശ്യാം തുടങ്ങിയവർ ആശംസകൾ അറിയിച്ചു. കുടുംബശ്രീ മിഷൻ കോട്ടയം ADMC പ്രകാശ് ബി. നായർ സ്വാഗതവും സ്നേഹിത – കൗൺസിലർ മഞ്ജു ജോണി കൃതജ്ഞതയും അറിയിച്ചു.

