പൂവരണി:മീനച്ചിൽ ഗ്രാമ പഞ്ചായത്തിലെ പൂവരണി അമ്പലം – ഹെൽത്ത് റോഡിൻ്റെ പൈകത്തോട്ടിലുള്ള പാലം പണി പൂർത്തിയായി.
കേന്ദ്ര പദ്ധതിയായ പി.എം.ജി.എസ്.വൈ യിൽ ജോസ്.കെ.മാണി എം.പിയുടെ ശുപാർശ പ്രകാരം ഉൾപ്പെടുത്തി 2018-ൽ ആരംഭിച്ച റോഡ് നിർമ്മാണം ഏറ്റെടുത്ത കോൺട്രാക്ടർ പാതിവഴിയിൽ മുടക്കുകയായിരുന്നു. പണി ഉപേക്ഷിച്ച കോൺട്രാക്ടറെ നീക്കം ചെയ്ത് സർക്കാർ പുതിയ ഭരണാനുമതി നൽകിയതിനെ തുടർന്നാണ് പാലം പണി പൂർത്തീകരിച്ചത്. നേരത്തെ നിർമ്മാണം ആരംഭിച്ച ഘട്ടത്തിൽ പൈക ത്തോടിന് കുറുകെ ഉണ്ടായിരുന്ന നടപ്പാലം പൊളിച്ചു മാറ്റി. ഇതുമൂലം പൂവരണി അമ്പലം ഭാഗത്തേക്കുള്ള ഗതാഗതം തടസപ്പെട്ടിരുന്നു. എട്ട് മീറ്റർ വീതിയുള്ള പുതിയ പാലം പണി പൂർത്തീകരിച്ചതോടെ പാലാക്കാട് കിഴപറയാർ ഭരണങ്ങാനം മേഖലയിലേക്ക് പൂവരണി അമ്പലം ഭാഗത്തു നിന്നുമുള്ള ഗതാഗതം കൂടുതൽ സുഗമമാകും.

ഇതോടെ
കഴിഞ്ഞ അഞ്ചു വർഷക്കാലം നാട്ടുകാർ നേരിട്ട ദുർഘട യാത്രയ്ക്ക് പരിഹാരമാകുമെന്നും ഏപ്രിലിനു മുൻപേ എല്ലാവിധ പണികളും പൂർത്തിയാക്കി റോഡ് തുറന്നു കൊടുക്കാനാവുമെന്നും സോജൻ തൊടുക അഭിപ്രായപ്പെട്ടു

