സിപിഐ കൊഴുവനാൽ ലോക്കൽ സമ്മേളനം ഇന്നും നാളെയും. സിപിഐ ഇരുപത്തിയഞ്ചാം പാർട്ടി കോൺഗ്രസ്സിന് മുന്നോടിയായുള്ള ഘടക സമ്മേളനങ്ങളുടെ ഭാഗമായുള്ള കൊഴുവനാൽ ലോക്കൽ സമ്മേളനം ഇന്നും നാളെയുമായി മേവിടയിൽ നടക്കും. ഇന്ന് വൈന്നേരം 4.30 ന് കാവുംപടിക്കൽ നിന്നാരംഭിക്കുന്ന റാലി മേവിട ജംഗ്ഷനിൽ സമാപിക്കുന്നത്തോടെ പൊതുസമ്മേളനം കാനം രാജേന്ദ്രൻ നഗറിൽ ആരംഭിക്കും.സമ്മേളനം സിപിഐ സംസ്ഥാന കൗൺസിൽ അംഗവും ജില്ല പഞ്ചായത്ത് അംഗവുമായ ശുഭേഷ് സുധാകരൻ ഉദ്ഘാടനം ചെയ്യും. ആർ വേണുഗോപാൽ അധ്യക്ഷത വഹിക്കും.ലോക്കൽ സെക്രട്ടറി കെ ബി അജേഷ് സ്വാഗതം ആശംസിക്കും. സിപിഐ ജില്ല ട്രെഷറർ ബാബു കെ ജോർജ്,

അഡ്വ പി ആർ തങ്കച്ചൻ,അഡ്വ പയസ് രാമപുരം,ബിജു റ്റി ബി, ഡോ അനീഷ് തോമസ്,കെ കെ അനിൽ കുമാർ എന്നിവർ പ്രസംഗിക്കും. ഞായറാഴ്ച കെ എസ് സരോജിനി നഗറിൽ 9.30.ന് പതാക ഉയർത്തുന്നതോടെ പ്രതിനിധി സമ്മേളനത്തിന് തുടക്കമാകും.മേവിട വ്യാപാര ഭവനിൽ നടക്കുന്ന പ്രതിനിധി സമ്മേളനം സിപിഐ സംസ്ഥാന കൗൺസിൽ അംഗവും പ്ലാന്റേഷൻ കോർപ്പറേഷൻ ചെയർമാനുമായ ഒ പി എ സലാം ഉദ്ഘാടനം ചെയ്യും.പാർട്ടി ജില്ല എക്സിക്യൂട്ടീവ് അംഗം അഡ്വ തോമസ് വി റ്റി,പാർട്ടി മണ്ഡലം സെക്രട്ടറി പി കെ ഷാജകുമാർ,അനു ബാബു തോമസ്,എം റ്റി സജി,സിബി ജോസഫ് എന്നിവർ പ്രസംഗിക്കും.കെ പി സുരേഷ് സ്വാഗതം ആശംസിക്കും.

