Kottayam

“ശാക്തേയം ” തെക്കൻ മേഖല സമ്മേളനം മാർച്ച് 16 ന് മീനച്ചിൽ ശാഖ ഹാളിൽ നടക്കും

Posted on

 

പാലാ; ഈഴവ വനിതകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്തുന്നതിനും. നേതൃപാടവമുള്ളവരായി വളർത്തിയെടുക്കുന്നതിനും.വനിതാ സംഘം മീനച്ചിൽ യൂണിയൻ നടത്തുന്ന ശാക്തേയം ,സ്ത്രീശക്തി -ശ്രീശക്തി തെക്കൻ മേഖല സമ്മേളനം- മാർച്ച് 16ന് ഞായർ മീനച്ചിൽ ശാഖ ഹാളിൽ രാവിലെ 9.30 മുതൽ നടക്കും .

വനിതാസംഘം ചെയർപേഴ്സൺ മിനർവ്വാ മോഹൻ അദ്ധ്യക്ഷത വഹിക്കും . യൂണിയൻ ചെയർമാൻ സുരേഷ് ഇട്ടിക്കുന്നേൽ, യോഗം ഉദ്ഘാടനം ചെയ്യും.വൈസ് ചെയർമാൻ സജീവ് വയലാ, കൺവീനർ ഉല്ലാസ് മതിയത്ത് എന്നിവർ മുഖ്യ പ്രഭാഷണം നടത്തും. ബിബിൻ ഷാൻ ക്ലാസിന് നേതൃത്വം കൊടുക്കും, ജോയിൻറ് കൺവീനർ ഷാജി തലനാട്, അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങൾ സി.റ്റി.രാജൻ, അനീഷ് പുല്ലുവേലിൽ, സാബു കൊടൂർ, സുധീഷ് ചെമ്പൻകുളം, സജി കുന്നപ്പള്ളി, അരുൺ കുളമ്പള്ളി, ഗോപകുമാർ പിറയാർ, എന്നിവർ ആശംസകൾ നേരും. വനിയാസംഘം യൂണിയൻ കൺവീനർ സംഗീതാ അരുൺ സ്വാഗതവും വൈസ് ചെയർപേഴ്സൺ രാജി ജിജിരാജ് നന്ദിയും പറയൂം.വനിതാസംഘം യൂണിയൻ ഭാരവാഹികളായ വനജാ ശശി, സ്മിതാ ഷാജി, സിന്ധു സാബു, ഹേമ രാജു, മിനി വിജയൻ, ബിന്ദു സജീവ്, സുധാ തങ്കപ്പൻ,

സുജാത ഷാജി, അജിത മോഹൻദാസ്, ഷൈലജ ശിവൻ, സുജ മണിലാൽ, ആശാ വള്ളിച്ചിറ, സോളി ഷാജി മീനച്ചിൽ ശാഖ ഭാരവാഹികൾ പോഷക സംഘടനാ ഭാരവാഹികൾ എന്നിവർ സമ്മേളനത്തിന് നേതൃത്വം നൽകുo. പാലാ തെക്കേക്കര,പാലാ ടൗൺ, പുലിയന്നൂർ, അമ്പാറ,കീഴoപാറ മല്ലികശേരി, ഇടമറ്റം, മീനച്ചിൽ, തിടനാട്, ഇടപ്പാടി, മൂന്നാം തോട് അരുവിത്തറ എന്നീ ശാഖകളിലെ വനിതാ സംഘം പ്രവർത്തകരും ശാഖാ ഭാരവാഹികളും ആണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version