പാലാ :പാലാ നഗര സഭയിലെ ഏക സിപിഐ മെമ്പറായ ആർ സന്ധ്യ യുടെ പതിമൂന്നാം വാർഡിലെ വാർഡ് സഭ വൻ ജന പ്രാതിനിധ്യത്തോടെ ചേർന്നു.നൂറിന് മേൽ ജനങ്ങളാണ് വാർഡ് സഭയ്ക്കായി എത്തിച്ചേർന്നത്.കുടുംബ സാഹചര്യങ്ങൾ കൊണ്ട് വിദേശത്ത് ജോലിക്കായി പോയ വാർഡ് മെമ്പർ ആർ സന്ധ്യ വാർഡിലെ കാര്യങ്ങൾ നോക്കുവാനായി അന്നത്തെ ചെയർമാൻ ഷാജു തുരുത്തനെ ചാർജ് ഏൽപ്പിച്ചിരുന്നു.

രാഷ്ട്രീയ സാഹചര്യത്തിൽ കേരളാ കോൺഗ്രസുമായി അസ്വാരസ്യത്തിലായ ഷാജു തുരുത്തൻ അത് കേരളാ കോൺഗ്രസിന്റെ ബദ്ധ ശത്രുവായ ബിനു പുളിക്കക്കണ്ടത്തെ ഏൽപ്പിക്കുകയും ചെയ്തു .വാർഡ് സഭ വിളിച്ചപ്പോൾ 38 പേര് മാത്രമേ വന്നുള്ളൂ എന്നതിനാൽ ബിനു ബുക്കിൽ തന്റെ പ്രതിഷേധം രേഖപ്പെടുത്തുകയും വാർഡ് സഭ കൂടാതെ പിരിയുകയും ചെയ്തു .ആർ സന്ധ്യയുടെ അച്ഛൻ വീട് വീടാന്തരം കയറി വിളിച്ച് വാർഡ് സഭ വീണ്ടും ചേർന്നപ്പോൾ നൂറിന് മുകളിൽ ആളുകളാണ് പങ്കെടുത്തത് .
ആർ സന്ധ്യയ്ക്ക് ജനങ്ങൾ കൊടുത്ത ശക്തമായ പിന്തുണയായാണ് ഈ ജന പ്രതിനിധ്യത്തെ കാണുന്നത്.ബിനു വിന്റെ പങ്കാളിത്തത്തോടെ ജോസഫ് ഗ്രൂപ്പ് ;കെ ഡി പി സഖ്യം കോൺഗ്രസിനെയും വെല്ലു വിളിച്ച് മുന്നേറുന്ന സാഹചര്യത്തിൽ പതിമൂന്നാം വാർഡിലെ ജനങ്ങൾ നൽകിയ താക്കീത് വലിയ മാനങ്ങളാണുള്ളത് .വാർഡ് സഭയിൽ സിപി ചന്ദ്രൻ ;ബിജി ജോജോ ;ലീനാ സണ്ണി ;സിജി പ്രസാദ് ;സാവിയോ കാവുകാട്ട് ;തോമസ് പീറ്റർ;അജി താഴത്ത് പാണാട്ട് ;അഡ്വ വി ടി തോമസ് തുടങ്ങിയവർ സംസാരിച്ചു .സി പി ചന്ദ്രൻ നായർ ;പാറുക്കുട്ടിയമ്മ എന്നിവരെ ചെയർമാൻ തോമസ് പീറ്റർ പൊന്നാട അണിയിച്ച് ആദരിച്ചു .

