പാലാ :ഇടമറ്റത്ത് നിയന്ത്രണം വിട്ട ബസ് തെങ്ങിലിടിച്ച് അപകടം. ഡ്രൈവർ മരിച്ചു. ഇടമറ്റം സ്വദേശി രാജേഷ് ആണ് മരിച്ചത്.നിരവധി ആളുകൾക്ക് പരിക്ക് മൂന്നു പേരുടെ നില ഗുരുതരം ചേറ്റുതോട്ടു നിന്നും നിന്നും പാലായ്ക്ക് പോയ കുറ്റാരപ്പള്ളിൽ എന്ന ബസ്സാണ് അപകടത്തിൽപെട്ടത്.

ബസ്സിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു. പത്താം ക്ലാസ്സിലെ പരീക്ഷയ്ക്കു പോയ ഇടമറ്റം സ്കൂളിലെ വിദ്യാർത്ഥികൾക്കും പരിക്കേറ്റിട്ടുണ്ട്.

