ആലപ്പുഴ:കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് പാർട്ടി ദേശീയ ജനാധിപത്യ സഖ്യം വിട്ട് തൃണമൂൽ കോൺഗ്രസ്സിൽ ലയിച്ചു എന്ന രീതിയിൽ തെറ്റിദ്ധാരണ ജനകമായ ഒരു വാർത്ത എല്ലാ വാർത്താ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ടായിരുന്നു.കേരള കോൺഗ്രസ് ഡെമോക്രാറ്റിക് പാർട്ടിയുടെ ചെയർമാൻ സജി മഞ്ഞക്കടമ്പനും, അഞ്ചുപേരും മാത്രമാണ് തൃണമൂൽ കോൺഗ്രസിലേക്ക് പോയത്.ദേശീയ ജനാധിപത്യ സഖ്യത്തിന്റെ ദേശീയതയിലൂന്നിയ ചിന്താഗതികളും പ്രവർത്തന രീതികളും പിന്തുടരുന്നവരായിരുന്നു കേരള കോൺഗ്രസ് പാർട്ടിയിലെ മറ്റെല്ലാ നേതാക്കന്മാരും പ്രവർത്തകരും. കേരളത്തിൽ പി വി അൻവർ നേതൃത്വം കൊടുക്കുന്ന തൃണമൂൽ കോൺഗ്രസിൽ ലയിക്കുക എന്നത് എൻഡിഎയുടെ ഘടക കക്ഷിയായ കേരള കോൺഗ്രസ് ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രവർത്തകർക്ക് ചിന്തിക്കാൻ പോലും കഴിയാത്ത കാര്യമാണ്. സജി മഞ്ഞക്കടമ്പൻ മറ്റാരോടും തന്നെ കൂടിയാലോചന നടത്താതെ അദ്ദേഹവും മറ്റു് ഏതാനും ചിലരുമായി തൃണമൂൽ കോൺഗ്രസിൽ ലയിക്കാൻ തീരുമാനിച്ചത് ആത്മഹത്യാപരവും പ്രവർത്തകരോടുള്ള വഞ്ചനാപരമായ തീരുമാനവുമാണ്.

പി. വി അൻവറും, മുസ്ലിം ലീഗും ചേർന്ന് നടത്തിയ സൂട്ട് കേസ് രാഷ്ട്രീയമാണ് കഴിഞ്ഞ ദിവസം നടന്നിരിക്കുന്നത്. കേരള കോൺഗ്രസ് പാർട്ടിയുടെ പ്രവർത്തനങ്ങൾ കഴിഞ്ഞകാലങ്ങളിൽ തുടർന്നുവന്ന രീതിയിൽ തന്നെ മുന്നോട്ടു പോകുന്നതാണ്. സജി മഞ്ഞക്കടമ്പൻ ഉൾപ്പടെ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയ ആറു പേരേയും പാർട്ടിയിൽ നിന്നും പുറത്താക്കിയതായി സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ചു.ഇന്നലെ തന്നെ മറ്റെല്ലാ കീഴ് ഘടകങ്ങളോടും കൂടിയാലോചിച്ചുകൊണ്ട് സംസ്ഥാന കമ്മിറ്റി അഡ്വക്കേറ്റ് ശ്രീ രാജേഷ് പുളിയനേത്തിനെ ആക്ടിങ്ങ് ചെയർമാനായി തെരഞ്ഞെടുത്തിട്ടുള്ളതാണ്… സംസ്ഥാന സമിതിയുടെ പുന: സംഘടന ഉടൻ തന്നെ ഉണ്ടാകുന്നതാണ്.
പത്ര സമ്മേളനത്തിൽ ആക്ടിങ്ങ് ചെയർമാൻ അഡ്വക്കേറ്റ് രാജേഷ് പുളിയനേത്ത്, സംസ്ഥാന ജനറൽ സെക്രട്ടറി കാർത്തികേയൻ,, സംസ്ഥാന ട്രഷറർ അഡ്വക്കേറ്റ് ഹരീഷ് ഹരികുമാർ,, ആലപ്പുഴ ജില്ലാ പ്രസിഡൻ്റ് സലിം കാർത്തികേയൻ,, ആലപ്പുഴ ജില്ലാ സെക്രട്ടറി സരീഷ് ദേവപുരം എന്നിവർ സംസാരിച്ചു.

