Sports

ചലഞ്ചേഴ്സ് ബാസ്ക്കറ്റ് ബോൾ ക്ലബ്ബിലെ മിന്നും താരങ്ങൾക്ക് മാർ ജോസഫ് കല്ലറങ്ങാട്ട് ഉപഹാരങ്ങൾ നൽകി ആദരിച്ചു

Posted on

പാലാ :നാഷണൽ ഗെയിംസിൽ ബാസ്ക്കറ്റ് ബോൾ മെഡൽ ജേതാക്കളെ ആദരിച്ചു. പ്രസിഡന്റ്  സൂരജ് മണർകാടിന്റെ അദ്ധ്യക്ഷതയിൽ കൂടിയ അനുമോദന യോഗത്തിൽ വച്ച് പാലാ രൂപതാ മെത്രാൻ  മാർ ജോസഫ് കല്ലറങ്ങാട്ട് ഉപഹാരം  സമ്മാനിച്ച് അനുഗ്രഹ പ്രഭാഷണം നടത്തി.

ചലഞ്ചേഴ്സ് ബാസ്ക്കറ്റ് ബോൾ ക്ലബ്ബ് പാലായിൽ നാല് വർഷങ്ങളായി മാതൃകാപരമായ പ്രവർത്തനങ്ങളാണ് നടത്തുന്നത് എന്നും കയിക മേഖലയ്ക്കും കായിക താരങ്ങൾക്കും ക്ലബ്ബ്  ഒരു കരുതലാണന്നും പിതാവ് പറഞ്ഞു. പാലായിലെ രണ്ട് കോളേജുകൾ ആയ സെന്റ് തോമസ് കോളേജ് പാലായും അൽഫോൻസാ കോളേജും ഇന്ത്യൻ കായിക ലോകത്തിന് നിരവധി സംഭാവനകൾ നൽകിയിട്ടുണ്ടെന്നും ഇപ്പോൾ നാഷണൽ ഗെയിംസിൽ മെഡൽ ജേതാക്കളായ പാലാ അൽഫോൻസാ കോളജിലെ ചിന്നു കോശിയ്ക്കും കൃഷ്ണപ്രിയ ശരത്തിനും CBC യുടെ ആദരവ് അഭിവന്ദ്യ പിതാവ് നൽകി .

പാലായുടെ ആത്മാവാണ് സ്പോട്സ് എന്ന് പിതാവ് പറഞ്ഞു.[ ഫോട്ടോയിൽ: മെഡൽ ജേതാക്കളായ കൃഷ്ണപ്രിയ ശരത്ത് , ചിന്നു കോശി എന്നിവർ ആദരവ് ഏറ്റ് വാങ്ങുന്നും പ്രസിഡന്റ് സൂരജ് മണർകാട് സെക്രട്ടറി ബിജു തെങ്ങുംപള്ളി വൈസ് പ്രസിഡണ്ട് സജി ജോർജ് , രാജേഷ് ആർ എക്സിക്യൂട്ടീവ് അംഗങ്ങളായ മനോജ് പുലിയള്ളി, ഷാജൻ , മാർട്ടിൻ മാത്യു എന്നിവർ സമീപം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version