
കൊച്ചി :വ്യവസായിയായ ദിനേശ് മേനോൻ നൽകിയ വഞ്ചന കേസിലാണ് മാണി സി കാപ്പൻ എം എൽ എ യെ എറണാകുളം ചീഫ് ജുഡീഷ്യൻ മജിസ്ട്രേറ്റ് കോടതിയാണ് കുറ്റ വിമുക്തൻ ആക്കി ഇന്ന് രാവിലെ ഉത്തരവ് പുറപ്പെടുവിച്ചത്.വഞ്ചന കേസിൽ ശിക്ഷിക്കപ്പെട്ടാൽ കാപ്പൻ അയോഗ്യനാകും എന്ന് പ്രതീക്ഷിച്ചിരുന്ന എതിരാളികൾക്ക് കോടതി വിധി കനത്ത തിരിച്ചടിയാകും.
എല്ലാ തിരഞ്ഞെടുപ്പ് കാലത്തും ദിനേശ് മേനോൻ നൽകിയ കേസ് ഉയർത്തി മാണി സി കാപ്പനെതിരെ വ്യാപക പ്രചരണങ്ങൾ നടന്നിരുന്നു . ഈ അടുത്തകാലത്ത് തന്നെ ഹൈക്കോടതിയിൽ നിന്ന് വിചാരണ നേരിടണമെന്ന് ഉത്തരവ് പുറത്തുവന്നപ്പോഴും രാഷ്ട്രീയ പ്രതിയോഗികൾ ആഹ്ലാദിച്ചിരുന്നു.എന്നാൽ സത്യം ഒരിക്കൽ പുറത്ത് വരുമെന്നുള്ളതിന്റെ തെളിവാണ് ഈ കോടതി വിധിയെന്ന് മാണി സി കാപ്പൻ അഭിപ്രായപ്പെട്ടു .

