Kerala
നാളെ അവിശ്വാസം ഇന്ന് അടവുകളുടെ ദിവസം :ദേഹ അസ്വാസ്ഥ്യവുമായി ഒരു വിഭാഗം;ചേമ്പറിലെത്തി അവിശ്വാസം രേഖപ്പെടുത്തി മറു വിഭാഗവും രംഗത്ത്

പാലാ :നാളെ പാലായിൽ അവിശ്വാസ പ്രമേയം നടക്കുന്ന ദിവസമാണ്.രാവിലെ 11 നു വോട്ടെടുപ്പ് ആരംഭിക്കും.പക്ഷെ ഇന്ന് തന്നെ അതിനെതിരെയുള്ള അടവുകൾ ഇരു പക്ഷവും തുടങ്ങി കഴിഞ്ഞു.ഇന്നലെ വെളുപ്പിന് ഒരു മണി വരെ ചെയർമാനെ മയപ്പെടുത്താനുള്ള ചർച്ചയിലായിരുന്നു ഭരണ പക്ഷം എന്നാൽ ഇന്ന് രാവിലെ പ്രധാന ആൾക്ക് ദേഹ അസ്വാസ്ഥ്യം മൂലം ആശുപത്രിയിലായി.
ഉടൻ തന്നെ തല്പര കക്ഷികളുടെ മാധ്യമത്തിൽ വാർത്തയും വന്നു.ഉടനെ തന്നെ എൽ ഡി എഫ് പാർലമെന്ററി പാർട്ടി ചേർന്ന് ചെയർമാൻ ഉടൻ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഭരണ പക്ഷത്തെ 14 കൗൺസിലർമാർ കത്ത് നൽകി .അത് മാധ്യമങ്ങളുടെ മുന്നിൽ വായിക്കുകയും ചെയ്തു .ഞങ്ങൾ ഒറ്റക്കെട്ടാണെന്നു വൈസ് ചെയർമാൻ തെരെഞ്ഞെടുപ്പിൽ തന്നെ ഭരണ പക്ഷം കാട്ടി കൊടുത്തിരുന്നു.ഇന്ന് വിപ്പ് കൈപ്പറ്റാതിരിക്കാനാണ് ചിലർ ദേഹ അസ്വാസ്ഥ്യ നാടകം നടത്തുന്നതെന്ന് ഭരണ കക്ഷിയോട് അടുത്ത വൃത്തങ്ങൾ പറഞ്ഞു .
നാളെ സഭയിൽ വരാതിരിക്കാനും ;വോട്ടു ചെയ്യാതിരിക്കാനും ഈ ആശുപത്രി പ്രവേശം കൊണ്ട് കഴിയും.അതെ സമയം മുൻ മന്ത്രി ആർ ബാലകൃഷ്ണ പിള്ള സമൃദ്ധമായി പ്രയോഗിച്ച അടവാണ് കുഴഞ്ഞു വീഴാൻ നാടകം .പല പ്രാവശ്യവും അദ്ദേഹം കുഴഞ്ഞു വീണു പ്രതിസന്ധികളെ തരണം ചെയ്തിട്ടുണ്ടെന്നതും ഇത്തരുണത്തിൽ സ്മരണീയമാണ്.ഇന്ന് വൈകിട്ടോടെ വേറെയും പല നമ്പറുകളും വരുമെന്നാണ് കരുതുന്നത് .