പാലാ :നാളെ വൈസ് ചെയർമാൻ തെരെഞ്ഞെടുപ്പ് നടക്കാനിരിക്കെ പൂഴിക്കടകനുമായി എൽ ഡി എഫ്:വിദേശത്തുണ്ടായിരുന്ന ആർ സന്ധ്യ കളത്തിലിറങ്ങി.സിപിഐ യുടെ ഏക മെമ്പറാണ് വാർഡ് 13 ൽ നിന്നും വിജയിച്ച ആർ സന്ധ്യ.വിദേശത്തുള്ള ഭർത്താവിനെ കാണുവാനായി അവർ ആറ് മാസത്തെ അവധിക്ക് അപേക്ഷ നൽകിയാണ് പോയത്.

ആ കാലാവധി അവസാനിച്ചെങ്കിലും അടുത്ത മൂന്നു മാസത്തേക്കും കൂടി സഭയിൽ വരാതിരുന്നാൽ മാത്രമേ ഇവർക്ക് അയോഗ്യത വരികയുള്ളൂ.ആയൊരു നിയമവശം ഉള്ളത് ചിലർ അജ്ഞരാണ്.അതുകൊണ്ടു തന്നെ ആർ സന്ധ്യക്ക് അയോഗ്യത വരുമെന്ന് ഈ കേന്ദ്രങ്ങൾ പ്രചരിപ്പിക്കുന്നുണ്ട് .തിരിച്ചും മറിച്ചും കണക്ക് കൂട്ടി കിഴിച്ച് അവസാന ചക്രായുധമായ പ്രതിപക്ഷ സ്വതന്ത്രൻ കൊണ്ടുവന്ന അവിശ്വസ പ്രമേയം ഭരണപക്ഷ പ്രമേയം ആക്കി മാറ്റേണ്ടി വന്നാൽ കൗൺസിലർമാരുടെ 14 അംഗ സംഖ്യ തികച്ച് ഭരണപക്ഷം ആദ്യ ഗോൾ അടിച്ചിരിക്കുകയാണ് .
ഭരണപക്ഷത്ത് മൊത്തം 17 കൗൺസിലർമാരാണ് ഉണ്ടായിരുന്നത്. എന്നാൽ ബിനു പുളിക്കക്കണ്ടം പാർട്ടിയിൽ നിന്ന് പുറത്തായതോടെ അംഗസംഖ്യ പതിനാറായി. ഭരണപക്ഷത്തെ ഷാജു തുരുത്തനും ഷീബാജിയോയും വിപ്പ് ലംഘിച്ചാൽ അംഗ സംഖ്യാ പതിനാല് ആകുമായിരുന്നു.എന്നാൽ സന്ധ്യ വിദേശത്തായിരുന്നതിനാൽ 13 ആകുമായിരുന്നു.എന്നാൽ സന്ധ്യ എത്തുന്നതോടെ വിജയിക്കാനുള്ള 14 അംഗ സംഖ്യ ഉറപ്പിച്ച് ഭരണപക്ഷം സേഫ് സോണിലേക്കു കയറുകയായിരുന്നു . നാളെ രാവിലെ തന്നെ ഭരണ കക്ഷിയുടെ വിപ്പ് എല്ലാവര്ക്കും നൽകും.ഷീബ ജിയോയ്ക്കും വിപ്പ് നൽകുമെന്ന് ഭരണ കക്ഷി വൃത്തങ്ങൾ കോട്ടയം മീഡിയയോട് പറഞ്ഞു .
നാളെ നടക്കുന്ന വൈസ് ചെയർമാൻ തെരെഞ്ഞെടുപ്പ് നിർണ്ണായകമാവുകയാണ്.ഇന്ന് വൈകിട്ട് ഷാജു തുരുത്തൻ നിലപാട് അറിയിക്കണമെന്ന് പറഞ്ഞിരുന്നെങ്കിലും തുരുത്തൻ നിലപാട് അറിയിച്ചില്ല.പുകഞ്ഞ കൊള്ളി പുറത്ത് എന്ന നിലപാടാണ് കേരളാ കോൺഗ്രസ് സ്വീകരിക്കുന്നത് എന്നാണ് അറിയാൻ കഴിഞ്ഞത് .അങ്ങനെ വരുമ്പോൾ ഭാവിയിലെ കാര്യങ്ങളും കൈവിട്ടു പോകുമെന്ന് മനസിലാക്കി പ്രതിപക്ഷ കെണിയിൽ പെടാതെ വൈസ് ചെയർമാൻ തെരെഞ്ഞെടുപ്പ് കഴിയുമ്പോൾ ഷാജു തുരുത്തൻ ചെയർമാൻ സ്ഥാനം രാജി വയ്ക്കുമെന്നാണ് കേരളാ കോൺഗ്രസ് വൃത്തങ്ങളുടെ പ്രതീക്ഷ .
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ

