പാലായിൽ നാല് വർഷങ്ങൾക്കു മുമ്പ് ആരംഭിച്ച ചലഞ്ചേഴ്സ് ബാസ്ക്കറ്റ് ബോൾ ക്ലബ്ബ് (CBC) പാലായിൽ വളരെ നല്ല രീതിയിലുള്ള പ്രവർത്തനങ്ങൾ നടത്തി വരുന്നു പാലാ രൂപതയുടെ മുൻ സഹായമെത്രാൻ മാർ: ജേക്കബ് മുരിക്കൻ അനുഗ്രഹിച്ച ആശീർവദിച്ച ക്ളബ്ബ് ഏറ്റവും മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. കഴിഞ്ഞ നാലുവർഷവും ബാസ്ക്കറ്റ്ബോൾ പഠിക്കാൻ താല്പര്യം ഉള്ള കുട്ടികൾക്കായി അവധിക്കാലത്ത് സൗജന്യമായി ബാസ്ക്കറ്റ്ബോൾ പരിശീലനം നടത്തി വരുന്നുണ്ട്. സാമ്പത്തികമായി പിന്നോട്ട് നിൽക്കുന്ന കായിക താരങ്ങൾക്ക് വേണ്ട സഹായങ്ങൾ കൊടുക്കുന്നു. നാലുവർഷമായി സൗജന്യ രക്തദാന ക്യാമ്പുകൾ നടത്തിയും മറ്റ് സാമൂഹിക പ്രവർത്തനങ്ങൾ നടത്തിയും വരുന്നു ക്ലബ്ബിന്റെ കോച്ചായ മാർട്ടിന്റെ ശിക്ഷണത്തിൽ പരിശീലനം നടത്തിവരുന്ന പാലാ അൽഫോൻസാ കോളജിലെ കൃഷ്ണപ്രിയ ശരത്തും , ചിന്നു കോശിയും സിബിസി യുടെ അഭിമാനമായി മാറുന്നു.

ഈ കഴിഞ്ഞ നാഷണൽ ഗെയിംസിൽ ബാസ്ക്കറ്റ്ബോൾ 3×3 മത്സരത്തിൽ ഇവർ വെള്ളിമെഡൽ കരസ്ഥമാക്കി ഈ രണ്ടു കായിക താരങ്ങളെയും 13-2-24 രാവിലെ 11 പാലാ അരമനയിൽ വെച്ച് നടക്കുന്ന ചടങ്ങിൽ പാലാ രൂപതയുടെ അഭിവന്ദ്യ പിതാവ് മാർ . ജോസഫ് കല്ലറങ്ങാട്ട് കുട്ടികളെയും കോച്ച് മാർട്ടിനെയും ആദരിക്കുന്നു സൂരജ് മണർകാടിന്റെ അധ്യക്ഷതയിൽ കൂടുന്ന മീറ്റിങ്ങിൽ ക്ലബ്ബ് സെക്രട്ടറി ബിജു തെങ്ങുംപള്ളിയിൽ സ്വാഗതം പറയുന്നു വൈസ് പ്രസിഡണ്ട് സജി ജോർജ് , ഷാജൻ, ആന്റണി . മനോജ് പി ., സൂരജ് കെ ആർ , എന്നിവർ ആശംസ അർപ്പിക്കും.

