Kerala

കാവുംകണ്ടം ഇടവകയിലെ കുടുംബ ക്കൂട്ടായ്മ വാർഷികവും ഇടവക ദിനാഘോഷവും വർണ്ണശബളമായി ആഘോഷിച്ചു

Posted on

 

കാവുംകണ്ടം: കാവുംകണ്ടം സെന്റ് മരിയ ഗോരെത്തി ഇടവകയിലെ മൂന്നാമത് കുടുംബ ക്കൂട്ടായ്മ വാർഷികവും ഇടവക ദിനാഘോഷവും കാവുംകണ്ടം പാരിഷ് ഹാളിൽ വർണ്ണശബളമായി ആഘോഷിച്ചു. കുടുംബക്കൂട്ടായ്മ പ്രസിഡന്റ്‌ സെനീഷ് മനപ്പുറത്ത് സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. ദൈവത്തിന്റെ സുന്ദരസ്വപ്നം കുടുംബമാണ്. ഓരോ വ്യക്തിയുടെ അസ്ഥിത്വം കുടുംബത്തോട് ബന്ധപ്പെട്ടിരിക്കുന്നു. എല്ലാ കുടുംബവും തിരുക്കുടുംബ ചൈതന്യത്തിലേക്കാണ് വിളിക്കപ്പെട്ടിരിക്കുന്നത് എന്ന് പാലാ അൽഫോൻസാ കോളേജ് പ്രിൻസിപ്പാൾ റവ ഡോ ഷാജി പുന്നത്താനത്തുകുന്നേൽ. കാവുംകണ്ടം ഇടവകയിലെ കുടുംബ ക്കൂട്ടായ്മ വാർഷികവും ഇടവക ദിനാഘോഷവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഓരോ വിശ്വാസിയുടെ ജീവിതം ഇടവക, ദേവാലയ, വൈദികർ കേന്ദ്രീകൃതമായിരിക്കണമെന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി.

ബിൻസി ജോസ് ഞള്ളായിൽ കുടുംബക്കൂട്ടായ്മ റിപ്പോർട്ട് അവതരിപ്പിച്ചു. ഫാ. ആൽബിൻ പുതുപ്പറമ്പിൽ മുഖ്യപ്രഭാഷണം നടത്തി. ഫാ. സ്കറിയ വേകത്താനം, ഫാ. ഫെലിക്സ് ചിറപ്പുറത്തേൽ, ഫാ. ജോസഫ് നാടുവിലേക്കുറ്റ് തുടങ്ങിയവർ അനുഗ്രഹപ്രഭാഷണം നടത്തി. ഡേവിസ്‌ കല്ലറക്കൽ, കെ.ഇ.തോമസ് കൈതയ്ക്കൽ, നൈസ് തെക്കലഞ്ഞിയിൽ, സിസ്റ്റർ. ജോസ്നാ ജോസ് പുത്തൻപറമ്പിൽ, ഷിബു തെക്കേമറ്റം തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ഇടവക വാർത്താ ബുള്ളറ്റിൻ ഫാ. ജോസഫ് ഫെലിക്സ് ചിറപ്പുറത്തേലിന് നൽകി പ്രകാശനം ചെയ്തു. ഇടവക രക്തദാന ഡയറക്ടറി ഷിബു തെക്കേമറ്റത്തിന് നൽകി പ്രകാശനം നിർവഹിച്ചു. മികച്ച കാരുണ്യ പ്രവർത്തകനുള്ള ഗുഡ് സമരിറ്റൻ അവാർഡ് സിബി താന്നിക്കുഴുപ്പിൽ, മികച്ച തൊഴിൽ സംരംഭമായ വിസിബ് കൊടുംമ്പിടിയുടെ ഡയറക്ടർ  തങ്കച്ചൻ, കെ. സി. കുന്നുംപുറം, സിനിമയിലെ പുതുമുഖ ആർട്ടിസ്റ്റ് ദർശന എസ്. നായർ കാവുംകണ്ടത്തിൽ എന്നിവരെ സമ്മേളനത്തിൽ ആദരിച്ചു.

ഇടവകയിലെ മികച്ച കുടുംബ ക്കൂട്ടായ്മയായി തിരഞ്ഞെടുക്കപ്പെട്ട ഗലീലി വാർഡ്,ബെത്‌ലഹേം വാർഡ്, ബഥാനിയ വാർഡ് എന്നീ വാർഡുകൾക്ക് ട്രോഫി സമ്മാനിച്ചു. പാലസ്ഥീനാ വാർഡ്, ഗലീലി വാർഡ്, ബഥാനിയ വാർഡ് എന്നീ വാർഡുകൾ മികച്ച കലാപരിപാടിക്കുള്ള സമ്മാനം കരസ്ഥമാക്കി. വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. കലാപരിപാടികൾ സ്നേഹവിരുന്ന്, സമ്മാനദാനം എന്നിവയോടെ സമ്മേളനം സമാപിച്ചു. സിജു കോഴിക്കോട്ട്, ബേബി തോട്ടാക്കുന്നേൽ, രാജു അറയ്ക്കകണ്ടത്തിൽ, അഭിലാഷ് കോഴിക്കോട്ട്, ജോഷി കുമ്മേനിയിൽ , രഞ്ജി തോട്ടാക്കുന്നേൽ, ബിജു ഞള്ളായിൽ, ടോം കൊന്നക്കൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version