കോളേജ് യൂണിയൻ ഉദ്ഘാടനവും ആർട്സ് ക്ലബ്ബ് ഡേയും സംഘടിപ്പിച്ചു
ഇലഞ്ഞി :ഇലഞ്ഞി വിസാറ്റ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ യൂണിയൻ ഉദ്ഘാടനവും ആർട്സ് ക്ലബ്ബ് ഡേയും സംഘടിപ്പിച്ചു. 11/02/2025 ചൊവ്വാഴ്ച നടന്ന ഉദ്ഘാടന ചടങ്ങിൽ യൂണിയൻ ചെയർമാൻ മിസ്റ്റർ അതുൽ അനിൽ അധ്യക്ഷത വഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ രാജു മാവുങ്കൽ ആമുഖപ്രഭാഷണം നടത്തി. IPS ഓഫീസറും, ലളിതാംബിക അന്തർജ്ജനത്തിന്റെ മകനും,

മുൻ ത്രിപുര IG യുമായ എൻ .രാജേന്ദ്രൻ യൂണിയൻ ഉദ്ഘാടനം നടത്തി. ഡയറക്ടർ ഡോ. ദിലീപ്കെ, PRO ഷാജി ആറ്റുപുറം, പ്രൊഫ. ദിവ്യ നായർ, വൈസ് ചെയർപേഴ്സൺ അമലു ബിനോയ്, യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ ആദർശ് പുഷ്പകരൻ എന്നിവർ സംസാരിച്ചു. ശ്രീമതി. ലളിതാംബികയോടുള്ള ആദരസൂചകമായി അഗ്നിസാക്ഷി സിനിമയിലെ ഗാനം ആലപിച്ചു. ‘അഗ്നിസാക്ഷി’യുടെ പകർപ്പ് പ്രിൻസിപ്പലിന് നൽകിക്കൊണ്ട് ക്ലബ്ബിൻറെ ഈ വർഷത്തെ പ്രവർത്തന പരിപാടികൾക്ക് ആരംഭം കുറിച്ചു.

