
പാലാ: വലവൂർ: കോൺഗ്രസിൻ്റെ തൃശൂർ ജില്ലാ സെക്രട്ടറിയെ തെരെഞ്ഞെടുക്കുന്നത് എഐ.സി.സി ആന്നെന്ന് ഇന്നത്തെ പത്രങ്ങൾ പറയുമ്പോൾ ,സി.പി.ഐ യുടെ മണ്ഡലം സെക്രട്ടറിയെ തെരെഞ്ഞെടുക്കുന്നത് പാർട്ടി പ്രവർത്തകരാണെന്ന് സി.പി.ഐ കോട്ടയം ജില്ലാ സെക്രട്ടറി അഡ്വ: വി.ബി ബിനു അഭിപ്രായപ്പെട്ടു.
സി.പി.ഐ കരൂർ ലോക്കൽ സമ്മേളനം വലവൂർ ബാങ്ക് ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അഡ്വ: വി.ബി ബിനു.
കമ്യൂണിസ്റ്റ് പാർട്ടികളിൽ ജനാധിപത്യം ഇല്ലെന്ന് ഘോര ഘോരം വിമർശിക്കുന്നവർ ഇന്നത്തെ കോൺഗ്രസ് തൃശൂർ ജില്ലാ നേതാവിനെ ജനങ്ങളാണ്ടോ തെരെഞ്ഞെടുത്ത തെന്ന് പരിശോധിക്കണമെന്ന് അദ്ദേഹം കൂട്ടി ചേർത്തു.
രാവിലെ പ്രതിനിധികൾ രക്തപതാക ഉയർത്തി, തുടർന്ന് രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.ഇന്നലെ നടന്ന പൊതുസമ്മേളനം മുൻ എം.എൽ.എ, ഇ എസ് ബിജിമോൾ ഉദ്ഘാടനം ചെയ്തു
മണ്ഡലം പ്രസിഡണ്ട് പി.കെ ഷാജകുമാർ ,അഡ്വ: സണ്ണി ഡേവിഡ്, അഡ്വ: തോമസ് വി.ടി ,എം.ടി സജി ,സന്തോഷ് ,പ്രകാശ് ,ശ്യാമള ചന്ദ്രൻ, ഇ.ജി മോഹൻദാസ് ,അജി വട്ടക്കുന്നേൽ, എ.വി ചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.

