പാലാ : പാലാ നഗരസഭാ ചെയർമാൻ ഷാജു തുരുത്തന് കേരളാ കോൺഗ്രസ് പാർട്ടി രാജി വയ്ക്കുവാൻ സമയം നീട്ടി നൽകി.വൈസ് ചെയർമാൻ തെരെഞ്ഞെടുപ്പ് 12 നാണ് നടക്കുന്നത് .അവിശ്വാസം ചർച്ചക്കെടുക്കുന്നത് 14 നുമാണ്.ഫെബ്രുവരി 11 ന് വിവരം അറിയിക്കണമെന്നാണ് പാർട്ടി നേതൃത്വം ഇപ്പോൾ ഷാജുവിനെ അറിയിച്ചിരിക്കുന്നത് .

പാർട്ടിയിൽ ഐക്യം സ്ഥാപിക്കാനും.പാർട്ടിയുടെ അഭിമാനം കാത്ത് സൂക്ഷിക്കുവാനും തുരുത്തൻ പ്രശ്നത്തിൽ ഉറച്ച തീരുമാനം എടുക്കേണ്ടത് കേരളാ കോൺഗ്രസിൻ്റെ കർത്തവ്യമായി മാറിയിട്ടുണ്ട് .കരൂർ പഞ്ചായത്തിൽ വൈസ് പ്രസിഡണ്ട് ആയിരുന്ന ബെന്നി മുണ്ടത്താനത്തിന് മൂന്നിൽ കൂടുതൽ മെമ്പർമാരുടെ പിന്തുണയുണ്ടായിട്ടും അദ്ദേഹത്തെ പാർട്ടിയിടപെട്ട് രാജി വയ്പ്പിച്ചിരുന്നു .പാർട്ടിയുടെ നിലപാടായിരുന്നു അത്.എന്നാൽ കേരളത്തിൽ തന്നെ ആദ്യമായാണ് ഒരു കൗൺസിലറുടെ പിന്തുണ പോലുമില്ലാതെ ഒരു ചെയർമാൻ ഇങ്ങനെ പാർട്ടിക്കെതിരെ വെല്ലുവിളിക്കുന്നതെന്ന് കേരളാ കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു .
ഇന്ന് വൈകിട്ടാണ് മന്ത്രി റോഷി അഗസ്റ്റിൻ തുരുത്താ’നുമായി ചർച്ച നടത്തുന്നത്.അതിൽ തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷയില്ലെങ്കിലും 11 നു തീരുമാനം അനുകൂലമല്ലെങ്കിൽ സ്വതന്ത്ര കൗൺസിലറുടെ അവിശ്വാസ പ്രമേയത്തെ എൽ ഡി എഫ് പിന്തുണയ്ക്കാനാണ് സാധ്യത.അതേസമയം പ്രതിപക്ഷം കൊണ്ട് വന്ന അവിശ്വാസത്തെ എൽ ഡി എഫ് ഒറ്റക്കെട്ടായി നിന്ന് തോൽപ്പിക്കണമെന്നും അതിനു ശേഷം താൻ രാജി വയ്ക്കുമെന്നും ഉള്ള തന്ത്രമാണ് തുരുത്തനും പ്രയോഗിക്കുന്നത് .യു ഡി എഫ് വിരോധം ആളിക്കത്തിച്ച് എൽ ഡി എഫിനെ വെട്ടിൽ ആക്കുവാനാണ് തുരുത്തന്റെ നീക്കം .
കൂടെ നിൽക്കുന്നവരെല്ലാം ചതിയന്മാരാണെന്നുള്ള തുരുത്തന്റെ ഇന്നലത്തെ പ്രതികരണവും ;പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തെ തോൽപ്പിച്ചിട്ട് താൻ രാജി വച്ച് കൊള്ളാം എന്ന പ്രതികരണവും ഭരണ പക്ഷത്ത് കടുത്ത പ്രതിഷേധം ഉയർത്തിയിട്ടുണ്ട്.
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ

