Kerala

ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 61,960 രൂപ:ഭൗമരാഷ്ട്രീയ പ്രശ്നങ്ങളാണ് സ്വർണ്ണവിലയിലെ കുതിപ്പിനുള്ള കാരണം. യുഎസ് പ്രസിഡൻറ് ട്രംപിന്റെ വ്യാപാര നയങ്ങൾ ഇതിനു പ്രധാന കാരണമാണ്

സംസ്ഥാനത്ത് ഇന്ന് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. സർവകാല റെക്കോർഡിൽ തന്നെയാണ് സ്വർണവിലയുള്ളത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 61,960 രൂപയാണ്. കഴിഞ്ഞ മൂന്ന് ദിവസംകൊണ്ട് 1760 പവന് രൂപയാണ് വർധിച്ചത്. ഇതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണാഭരണം വാങ്ങണമെങ്കിൽ പണിക്കൂലിയും ജിഎസ്ടിയുമടക്കം 67000 രൂപയോളം നൽകേണ്ടി വരും.

ഭൗമരാഷ്ട്രീയ പ്രശ്നങ്ങളാണ് സ്വർണ്ണവിലയിലെ കുതിപ്പിനുള്ള കാരണം. യുഎസ് പ്രസിഡൻറ് ട്രംപിന്റെ വ്യാപാര നയങ്ങൾ ഇതിനു പ്രധാന കാരണമാണ്. കാനഡയിൽ നിന്നും, മെക്സിക്കോയിൽ നിന്നും അമേരിക്കയിലേക്ക് വരുന്ന സാധനങ്ങൾക്ക് 25 % അധിക നികുതി ചുമത്തിയിട്ടുണ്ട്. ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് ദുർബലമായതും വിലവർധനവിന് കാരണമായിട്ടുണ്ട്. ഇന്നലെ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച ബജറ്റിൽ സ്വർണത്തിന്റെ ഇറക്കുമതി ചുങ്കം കൂട്ടാതിരുന്നത് സ്വർണാഭരണ പ്രേമികൾക്ക് ആശ്വാസം നൽകിയിട്ടുണ്ട്. കഴിഞ്ഞ തവണ 6% ശതമാനമായി കുറച്ച ഇറക്കുമതി ചുങ്കം ഇത്തവണ 2% കൂട്ടുമെന്നുള്ള ആശങ്ക നിലനിന്നിരുന്നു,

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7,745 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6395 രൂപയാണ്. വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 101 രൂപയാണ്.

ഫെബ്രുവരിയിലെ സ്വർണവില ഒറ്റനോട്ടത്തിൽ

ഫെബ്രുവരി 1 : ഒരു പവൻ സ്വർണത്തിന് ഇന്ന് 120 രൂപ വർധിച്ചു. വിപണി വില 61960 രൂപ.
ഫെബ്രുവരി 2 : സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 61960 രൂപ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top