India
2024ൽ ബിജെപിക്ക് ഭരണ തുടർച്ച ഉറപ്പെന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി: 2024ൽ ബിജെപിക്ക് ഭരണ തുടർച്ച ഉറപ്പെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്സഭ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ തികഞ്ഞ ആത്മവിശ്വാസത്തിലാണ് പ്രധാനമന്ത്രി. ഇൻഡ്യ സഖ്യത്തെ സാമ്പാർ മുന്നണി എന്ന് വിശേഷിപ്പിച്ച മോദി, ബിജെപിക്ക് ബദലാകാൻ സാമ്പാർ മുന്നണിക്കാകില്ല എന്നും വ്യക്തമാക്കി.
സഖ്യസർക്കാരുകളുടെ അസ്ഥിരത രാജ്യത്തിന്റെ 30 വർഷം നഷ്ടമാക്കി. ഭരണമില്ലായ്മ, പ്രീണനം, അഴിമതി എന്നിവയാണ് സഖ്യ സർക്കാരുകളുടെ ഫലം. ജനപിന്തുണയാണ് തന്റെ കരുത്ത്. സാഹസങ്ങളെ താൻ ഇഷ്ടപ്പെടുന്നു, കടുപ്പമേറിയ തീരുമാനങ്ങൾ എടുക്കാൻ ഭയമില്ല. 16 സംസ്ഥാനങ്ങളിൽ ഭരണം, 8 ഇടത്ത് മുഖ്യ പ്രതിപക്ഷം, ക്രിസ്ത്യൻ ഭൂരിപക്ഷമുള്ള 6 വടക്ക് കിടക്കൻ സംസ്ഥാനങ്ങളിൽ ഭരണം എല്ലാം ബിജെപിക്കുണ്ട്.