പാലാ: പാലാ നഗരസഭയിൽ അവിശ്വസ പ്രമേയത്തിന് നോട്ടീസ് നൽകി. സ്വതന്ത്ര കൗൺസിലറായ ജിമ്മി ജോസഫാണ് അൽപം മുമ്പ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയത് .

പ്രമേയ അവതരണത്തിന് വേണ്ട കൗൺസിലർ മാരായ മറ്റ് എട്ട് പേരും ഒപ്പിട്ടിട്ടുണ്ടെന്നാണ് ലഭിക്കുന്ന സൂചനകൾ.നിലവിലുള്ള ചെയർമാൻ ഷാജു തുരുത്തൻ രാജി വെക്കുവാൻ നിബന്ധനകൾ മുന്നോട്ട് വയ്ക്കുന്ന സാഹചര്യത്തിൽ അവിശ്വാസ പ്രമേയത്തിന് സാധ്യതകളും മാനങ്ങളും വളരെ വലുതാണ്.
ഭരണകക്ഷിയിൽ നിന്നും പുറത്തായ ബിനു പുളിക്ക കണ്ടവും ,എൻ.സി.പി അക്കൗണ്ടിൽ മത്സരിച്ച് വിജയിച്ച് പിന്നീട് സി.പി.എം ആവുകയും ഇപ്പോൾ സ്വതന്ത്ര നിലപാടും സ്വീകരിക്കുന്ന ഷീബാ ജിയോയുടെ നിലപാടുകളും നിർണ്ണായകമാവുകയാണ്.ഭരണകക്ഷിയിലെ തന്നെ സി.പി.ഐ മെമ്പർ ആർ സന്ധ്യ വിദേശത്താണ് .അതുകൊണ്ടു തന്നെ അവിശ്വസ പ്രമേയം കൗൺസിലർമാരുടെ കൂട് വിട്ട് കുട് മാറ്റങ്ങൾക്ക് വഴി തെളിക്കുമോയെന്നതും കണ്ടറിയേണ്ടതുണ്ട്.

