പാലാ :തലപ്പലം ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായി ബിജെപി യിലെ ചിത്ര സജി തെരഞ്ഞെടുക്കപ്പെട്ടു. നറുക്കെടുപ്പിലൂടെയാണ് ബിജെപിക്ക് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനം ലഭിച്ചത്.

സ്ൻറ്റാഡിംങ് കമ്മിറ്റിയിൽ മൂന്നു പേർ സ്ഥാനാര്തികളായി വന്നപ്പോൾ നറുക്കിനെ ആശ്രയിക്കുകയായിരുന്നു .ഇടതു പിന്തുണയോടെ യു ഡി എഫ് ആണ് തലപ്പലത്ത് പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം കയ്യാളിയിരുന്നത്.കോൺഗ്രസിലെ ഗ്രൂപ്പ് കളി നിമിത്തം പ്രസിഡന്റായ അനുപമ വിശ്വനാഥിനെ രാജി വയ്പ്പിച്ചാണ് തലപ്പലം പഞ്ചായത്തിൽ രാഷ്ട്രീയ അസ്ഥിരത സൃഷ്ട്ടിച്ചത്.
തലപ്പലം പഞ്ചായത്തിൽ ബിജെപി ക്കു മൂന്നു പഞ്ചായത്ത് അംഗങ്ങളാണ് ഉള്ളത് .ജോസഫ് ഗ്രൂപ്പിന് 2;കോൺഗ്രസ് 4 ;എൽ ഡി എഫ് 3 ;സ്വതന്ത്രൻ ഒന്ന് ആകെ 13 ;ഈ വരുന്ന 19 നാണു തെരെഞ്ഞെടുപ്പ്.

