പാലാ: നഗരസഭ സ്റ്റാൻഡിംങ്ങ്കമ്മിറ്റി ചെയർമാൻ തിരഞ്ഞെടുപ്പിൽ ജോസ് വിഭാഗം സ്ഥാനാർത്ഥി പരാജയപ്പെട്ടത് “കാലത്തിൻ്റെ കാവ്യനീതി ” എന്ന് CP(i)M നഗരസഭ പാർലമെൻ്ററി പാർട്ടി നേതാവും കൗൺസിലറുമായ അഡ്വ ബിനു പുളിക്കകണ്ടം.ഭാവനയിൽ വിരിഞ്ഞ് കൃത്രിമമായി തൻ്റെ രാഷ്ട്രിയ യജമാനനെ തൃപ്തിപ്പെടുത്താൻ ഉണ്ടാക്കിയ എയർപോഡ് വിവാദത്തിന് കാലം നല്കിയ ശിക്ഷയാണ് ഈ തോൽവി. ഇന്നലെ പൊട്ടി മുളച്ച കുമിളയല്ല തൻ്റെ പൊതു പ്രവർത്തനം.. സാമ്പത്തിക ഇടപാടിൽ സീറ്റ് ലഭിച്ചതുമല്ല.
തിരഞ്ഞെടുപ്പിൽ തോറ്റത് രാഷ്ട്രിയ അറിവില്ലായ്മകൊണ്ട്… രാഷ്ട്രിയ അവബോധവും മുന്നണി മര്യാദയും പഠിപ്പിക്കാൻ ‘തോൽവിയിലൂടെ മാനസിക നില തെറ്റിയ കൗൺസിലറുടെ നേതാവു പോലും വരണ്ട ആവശ്യം ഇല്ല. ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ആകാൻ തനിക്ക് എന്ത് യോഗ്യത ആണ് ഉള്ളതെന്ന് തോറ്റ സ്റ്റാൻഡിംങ് കമ്മിറ്റി ചെയർമാൻ സ്വയം വിലയിരുത്തുന്നത് നന്നായിരിക്കും.
മതിയായ കാരണത്താൽ പാർട്ടിയിൽ നിന്നും അവധി വാങ്ങി തിരഞ്ഞെടുപ്പിൽ നിന്നും മാറി നിന്ന എന്നെ രാഷ്ട്രീയം പഠിപ്പിക്കാതെ; അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന പോലെ നിലവിട്ട് പ്രസ്ഥാവന നടത്തുന്നത് ആരെ തൃപ്തിപ്പെടുത്താനാണ് എങ്കിലും അത് സ്വയം അപഹാസ്യനാകും എന്ന് ഇനിയെങ്കിലും തിരിച്ചറിഞ്ഞാൽ നല്ലത് എന്നെ ഇപ്പോൾ പ്രതികരിക്കുന്നുള്ളൂ എന്നും ബിനു പുളിക്കകണ്ടം പ്രസ്ഥാവനയിൽ പറഞ്ഞു.