Kerala
പരിശുദ്ധ റമദാന് പലസ്തീനിലേക്ക് ഇസ്രായേൽ മിസൈൽ തൊടുക്കുന്നതുപോലെ;പരിശുദ്ധ നോമ്പിൽ വൈദീകന് നേരെയുള്ള ആക്രമണം ഒറ്റപ്പെട്ട സംഭവമല്ല :ഡിജു സെബാസ്ററ്യൻ
കോട്ടയം :പരിശുദ്ധ റമദാനിൽ പലസ്തീനിലേക്ക് ഇസ്രായേൽ മിസൈൽ തൊടുക്കുന്നതുപോലെയുള്ള ആക്രമണമാണ് പരിശുദ്ധ നോമ്പിൽ പൂഞ്ഞാർ സെന്റ് മേരീസ് പള്ളി അസിസ്റ്റന്റ് വികാരി ഫാദർ ജോസഫ് ആറ്റുചാലിലിനെതിരെ ഉണ്ടായതെന്ന് കേരള യൂത്ത് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡണ്ട് ഡിജു സെബാസ്ററ്യൻ അഭിപ്രായപ്പെട്ടു.
ഇത്തരം ആക്രമണം മറ്റു സമുദായ നേതാക്കൾക്ക് നേരെയാണെങ്കിൽ കേരളം കത്തിയമരുമായിരുന്നെന്നും;പൂഞ്ഞാറിലെ ജനങ്ങളുടെ ഉന്നതമായ സഹിഷ്ണുതയാണ് പ്രശ്നങ്ങൾ വഷളാവാതെ പോയതെന്നും ഡിജു സെബാസ്ററ്യൻ പറഞ്ഞു.ഏതാനും മാസങ്ങൾക്കു മുൻപ് കോട്ടയം കല്ലറ ഭാഗത്ത് ചില കഷ്മലൻമാരെത്തി ക്രൈസ്തവ വിശ്വാസികളായ പെൺകുട്ടികളുമായി ചങ്ങാത്തം സ്ഥാപിക്കുകയും അവരിൽ ചിലരെ കാണാതാവുകയും ചെയ്തത് നാട്ടിൽ ഭീതി സൃഷ്ടിച്ചിരുന്നു ,
അത് ഒരു പരിധി കഴിഞ്ഞു ഈ കഷ്മലൻമാർ കത്തോലിക്കാ പള്ളിയിൽ വിശുദ്ധ കുർബാനയിൽ പങ്കെടുക്കുകയും;ഒക്കെ ചെയ്തപ്പോളാണ് വിശ്വാസികൾ ഉണർന്നത് . ഇവരെ ചോദ്യം ചെയ്തതിൽ നിന്നും കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ് സ്വദേശികളാണെന്നും ഇവരുടെ ഉദ്ദേശം തന്നെ തെറ്റായിരുന്നെന്നും സഭാ വിശ്വാസികൾ മനസിലാക്കുകയും അവരെ അവിടെ നിന്നും പറഞ്ഞയക്കുകയും ചെയ്തത് യാദൃശ്ചികതയല്ല.
ഓരോ സമുദായത്തിനും അവരുടെ മത വിശ്വാസം പ്രകടിപ്പിക്കുന്നതിനും;ആരാധിക്കുന്നതിനും ഭരണ ഘടന സ്വാതന്ത്ര്യം നൽകുന്നുണ്ട് .ആ സ്വാതന്ത്ര്യം മറ്റു സമുദായങ്ങൾക്ക് അലോസരമുണ്ടാക്കാതെ നിർവഹിക്കുന്ന കത്തോലിക്കാ സഭാ വിശ്വാസികളുടെ മുഖത്തിനേറ്റ താഡനമാണ് പൂഞ്ഞാർ സംഭവം.പ്രസ്തുത സംഭവത്തിൽ യൂത്ത് ഫ്രണ്ട് ശക്തമായി പ്രതിഷേധിക്കുകയാണെന്നും ;വിമോചന സമരകാലത്ത് രൂപീകരിച്ച ക്രിസ്റ്റഫർ സേന രൂപീകരിക്കേണ്ടുന്ന കാലം സമാഗതമായിരിക്കുകയാണെന്നും യൂത്ത് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡണ്ട് ഡിജു സെബാസ്ററ്യൻ കൂട്ടിച്ചേർത്തു.