കോട്ടയം :കടനാട് പഞ്ചായത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രം നാഷണൽ ഹെൽത്ത് മിഷന്റെ കീഴിലുള്ള അമൃത് പദ്ധതിയിൽപ്പെടുത്തി ഒരുകോടി 54 ലക്ഷം രൂപ മുടക്കി പുതുക്കിപ്പണിയുകയുണ്ടായികടനാട്കപഞ്ചായത്ത് കമ്മിറ്റിയും സ്ഥലം എംഎൽഎയും തമ്മിലുള്ള തർക്കത്തെ തുടർന്ന്ഇന്ന് നടത്താനിരുന്നഔദ്യോഗികമായ ഉദ്ഘാടനം മാറ്റിവെക്കപ്പെടുകയുണ്ടായി ഇതിൽ പ്രതിഷേധിച്ചുകൊണ്ട് ഭാരതീയ ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ പ്രതീകാത്മക ഉദ്ഘാടനം നടത്തി.
ലോക്സഭ ഇലക്ഷൻ പ്രഖ്യാപനത്തിന് മുൻപ്ഔദ്യോഗികമായി ഈ പ്രാഥമിക ആരോഗ്യ കേന്ദ്രം ഉദ്ഘാടനം ചെയ്ത് ജനങ്ങൾക്ക് ഉപകാരപ്രദമായ രീതിയിൽ തുറന്നു കൊടുക്കണം എന്ന് ഭാരതീയ ജനത പാർട്ടി ആവശ്യപ്പെട്ടു.ഭാരതീയ ജനതപാർട്ടി കടനാട് പഞ്ചായത്ത് പ്രസിഡണ്ട് നന്ദകുമാർ പാലക്കുഴിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബിജെപി കോട്ടയം ജില്ലാ ട്രഷറർ ഡോക്ടർ ശ്രീജിത്ത് ഉദ്ഘാടനം നിർവഹിക്കുകയുംപാലാ മണ്ഡലം പ്രസിഡണ്ട് ബിനീഷ് ചൂരി മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു.റോജൻ ജോർജ് പി ആർ മുരളീധരൻ എൻ കെ രാജപ്പൻ സാം കുമാർ കൊല്ലപ്പള്ളി ചന്ദ്രൻ കെ എന്നിവർ പ്രസംഗിച്ചു