പാലാ :പാലാ നഗരസഭാ കൗൺസിലർ ആർ സന്ധ്യയുടെ ഭർത്താവ് വിനുകുമാർ എം എം(47) യു കെ യിൽ നിര്യാതനായി.ഇന്നലെയായിരുന്നു മരണപ്പെട്ടത് .പാലാ നഗരസഭയിലെ പതിമൂന്നാം വാർഡിനെ പ്രതിനിധീകരിക്കുന്ന ആർ സന്ധ്യയും ഇപ്പോൾ യൂ കെ യിലാണ്.

നഗരസഭയിൽ നടന്ന അവിശ്വാസ വോട്ടെടുപ്പിൽ പങ്കെടുക്കാനായി ആർ സന്ധ്യ യു കെ യിൽ നിന്നും പാലായിലെത്തിയിരുന്നു .തുടർന്ന് തിരിച്ചു പോവുകയായിരുന്നു .വിനുകുമാറിന്റെ അമ്മായിയച്ഛൻ എൻ കെ രാമചന്ദ്രൻ നായർ നെല്ലാനിക്കൽ (80) കഴിഞ്ഞ മാസമാണ് മരണമടഞ്ഞത്.മാർച്ച് 22 നു അമ്മായി അച്ഛൻ മരിച്ച് ഒരു മാസം കഴിഞ്ഞപ്പോഴാണ്(ഏപ്രിൽ 22) മകൻ വിനുകുമാറും മരണമടഞ്ഞത്.


