പാലാ ജനറൽ ആശുപത്രിയിൽ ഉച്ചക്കഞ്ഞി വിതരണം ആദ്യമായി തുടങ്ങിവച്ച തങ്കച്ചൻ തകിടിയേൽ വിട പറഞ്ഞിട്ട് ഒരു വർഷം തികയുന്നു.പാലായുടെ സമസ്ത മേഖലകളിലും സജീവ സാന്നിധ്യമായിരുന്ന തങ്കച്ചൻ തകിടിയേൽ .പാലായുടെ സമസ്ത മേഖലകളിലും നിറഞ്ഞു നിന്ന തങ്കച്ചൻ വിപുലമായ സുഹൃത് വലയത്തിനും ഉടമയായിരുന്നു .ആരാധന ട്രാവൽസ്;തകിടിയേൽ സ്പൈസസ് ;തകിടിയേൽ റസിഡൻസി ; ടൈൽസ് ഷോപ് ;വർക്ക് ഷോപ് ;എ വൺ മെഡിക്കൽ ഷോപ്പ് ;തകിടിയേൽ ട്രാവൽസ് തുടങ്ങി വിവിധ മേഖലകളിൽ തങ്കച്ചൻ കൈവച്ചിരുന്നു.തുടങ്ങിയ മേഖലകളിലെല്ലാം തന്റേതായ കൈമുദ്ര ചാർത്തിയിരുന്ന തങ്കച്ചൻ തികഞ്ഞൊരു ദൈവ വിശ്വാസിയുമായിരുന്നു.
ഭാര്യ: മേരി തങ്കച്ചൻ (തൊടുപുഴ കണ്ടിരിക്കൽ കുടുംബാംഗം). മക്കൾ:ടിൻ്റു (ഓസ്ട്രേലിയ), ടിനു.മരുമക്കൾ: മിഥുൻചേന്നങ്ങര, പച്ച: അൽഫോൻസാ വാവേലിൽ.കൊച്ചുമക്കൾ :ജെയ്ഡൻ, ജെയിക്ക്, . ക്രിസ്റ്റി, ക്രിസ്റ്റിന ;റോസ് മേരി .സഹോദരങ്ങൾ: പരേതനായ റോയി SBI Rtd., ഷാജി KSEB (Rtd.).ഷെർലി (റിട്ട. പ്രഫ. SGC), മിനി (KSEB), ജൂലി (ബോംബെ). മുൻ പാലാ നഗരസഭാദ്ധ്യക്ഷ പ്രഫ. സെലിൻ റോയി സഹോദര ഭാര്യയാണ്.