
പാലാ: പാവപ്പെട്ട ആളുകളെ കബളിപ്പിച്ച് പണം തട്ടിയെടുത്ത് ജീവിക്കുന്നവരെ സാമൂഹ്യമായി ഒറ്റപ്പെടുത്തുകയും നിയമത്തിൻറ മുന്നിലെത്തിക്കുകയും വേണമെന്ന് പാലാ പൗരാവകാശ സമിതി ചെയർമാൻ ജോയി കളരിക്കൽ പ്രസ്താവിച്ചു. വിദേശത്ത് ജോലി നല്കാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയെടുത്ത് ഒളിവിലായ പയപ്പാർ സ്വദേശി രാജേഷ് ഐ.വി.എന്നയാളെ പോലീസ് അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ നേതൃത്വത്തിൽ പയ്പ്പാർ ജംഗ്ഷനിൽ സംഘടിപ്പിച്ച ധർണ്ണാ സമരം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ആക്ഷൻ കൗൺസിൽ ചെയർമാൻ ഡേവിസ് ജോർജ്ജിൻറ അദ്ധ്യക്ഷതയിൽ നടത്തിയ ധർണ്ണയെ അഭിവാദ്യംചെയ്തുകൊണ്ട് പ്രമുഖ സാമൂഹ്യ പ്രവർത്തകൻ അനിൽ രാഘവൻ, പി.പി.അനിൽകുമാർ, വിവേക് ജോസഫ്, ലാലി ജോൺ, റോജൻ,അമ്പിളി സന്തോഷ് എന്നിവർ പ്രസംഗിച്ചു.

