കോട്ടയം: കോടതി വളപ്പിൽ വച്ച് വിലങ്ങഴിച്ചപ്പോൾ ഓടി രക്ഷപ്പെട്ട പ്രതി ചെന്നു പെട്ടത് മാരത്തോൺ പുല്ലുപോലെ ഓടുന്ന ട്രാഫിക് സ്റ്റേഷനിലെ ഉദ്യോഗസ്ഥനു മുൻപിൽ. 13 മൊബൈൽ ഫോണും, ലാപ്ടോപ്പും, 650 ഗ്രാം കഞ്ചാവുമായി റെയിൽവേ പോലീസ് അറസ്റ്റ് ചെയ്ത അസം സ്വദേശി ദിൽദാർ ഹുസൈനാണ് കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്ന സമയം രക്ഷപ്പെടാൻ ശ്രമിച്ചത്.

കോടതി വളപ്പിൽ നിന്നും ചാടി ബസേലിയസ് കോളേജ് ഭാഗത്തേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ കളക്ടറേറ്റ് ഭാഗത്ത് ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ ശശികുമാറാണ് പിന്നാലെ ഓടി സാഹസികമായി പിടികൂടിയത്.


