Kerala

തൊഴിലന്വേഷകരും തൊഴിൽ ദാതാക്കളും സഹകരിച്ചു പ്രവർത്തിക്കേണ്ടത് കാലഘട്ടത്തിന്റെ അത്യാവശ്യമെന്ന് മാണി സി. കാപ്പൻ എം.എൽ.എ

പാലാ:- തൊഴിലന്വേഷകരും തൊഴിൽ ദാതാക്കളും സഹകരിച്ചു പ്രവർത്തിക്കേണ്ടത് കാലഘട്ടത്തിന്റെ അത്യാവശ്യമെന്ന് മാണി സി. കാപ്പൻ എം.എൽ.എ.
തൊഴിൽ അന്വേഷകർക്ക് അനുയോജ്യമായ തൊഴിൽ കണ്ടെത്താനും നൈപുണ്യ പരിശീലനം നൽകി ആത്മവിശ്വാസത്തോടെ അഭിമുഖങ്ങളിൽ പങ്കെടുക്കുവാൻ പ്രാപ്തരാക്കാനും തൊഴിൽമേളകളിലൂടെ തൊഴിൽ നൽകുവാനുമാ യി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച നോളജ് ഇക്കണോമി മിഷൻ വിജ്ഞാന കേരളം ജനകീയ ക്യാമ്പയിനിൽ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു എം.എൽ.എ .

അരുണാപുരം പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ നടന്ന യോഗത്തിൽനിയോജക മണ്ഡലത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും സർക്കാരിന്റെ ജോബ് പോർട്ടിലായ ഡി. ഡബ്ല്യൂ.എം.എസ് (DWMS )ൽ തൊഴിലിനായി രജിസ്റ്റർ ചെയ്തിട്ടുള്ള പതിനായിരത്തിലധികം തൊഴിലന്വേഷകരിൽ നിന്ന് യഥാർത്ഥ തൊഴിൽ അന്വേഷകരെ കണ്ടെത്തി ആവശ്യമെങ്കിൽ നൈപുണ്യ പരിശീലനം നൽകി തൊഴിലിലേക്ക് നയിക്കുന്നതിന് വേണ്ട പരിശീലന പരിപാടികളും തൊഴിൽമേളകളും മണ്ഡല അടിസ്ഥാനത്തിൽ സംഘടിപ്പിക്കാൻ തീരുമാനിച്ചു.നിയോജക മണ്ഡലത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി തുടർ ആലോചനാ യോഗങ്ങൾ നടത്തി ആവശ്യമായ നൈപുണ്യ പരിശീലന പരിപാടികൾ സംഘടിപ്പിക്കുമെന്ന് നോളജ് മിഷൻ ഡയറക്ടർ പി.എസ് ശ്രീകല വിഷയാവതരണത്തിൽ യോഗത്തെ അറിയിച്ചു.

ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജെസ്സി ജോർജ്, മീനച്ചിൽ പഞ്ചായത്ത് പ്രസിഡന്റ് സോജൻ തൊടുക , തലപ്പുലം പഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് ജോസഫ് , കൊഴുവനാൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.രാജേഷ്, ളാലം ബ്ളോക്ക് പഞ്ചായത്ത് മെമ്പർ പി.കെ ബിജു, മത്തച്ചൻ പുതിയിടത്തു ചാലിൽ, ആർ.സജീവ് ഫാ.ഡോ.ജോർജ് പുരയിടത്തിൽ, ജിതിൻ തോമസ് എബ്രാഹം, റെയ്ന ബി. ജോസ് , കെ.സി സുബാഷ്, കെ.ബാബുരാജ്, അലീന മാത്യു, കുടുംബശ്രീ അസിസ്റ്റൻറ് മിഷൻ കോ ഓർഡിനേറ്റർ പ്രകാശ് ബി. നായർ,നോളജ് എക്കണോമി മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ കെ.ജി പ്രീത, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർ, വിദ്യാഭ്യാസ സ്ഥാപന മേധാവികൾ എന്നിവർ പ്രസംഗിച്ചു. അടുത്ത മൂന്നു മാസത്തെ കർമ്മ പദ്ധതികളും യോഗം അംഗീകരിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top