കോട്ടയം :പൂവത്തിളപ്പ്: കരുണയും കരുതലും കൊണ്ട് ജനഹൃദയങ്ങൾ കീഴടക്കിയ മഹാനായിരുന്നു കെ.എം. മാണി സാറെന്ന് കേരളാ കോൺഗ്രസ് (എം) സംസ്ഥാന സെക്രട്ടറിയേറ്റംഗം ഡാൻ്റീസ് കൂനാനിക്കൽ പറഞ്ഞു. കർഷകർക്കും തൊഴിലാളികൾക്കും ദുർബല ജനവിഭാഗങ്ങൾക്കും ഒരേപോലെ ആശ്വാസമേകുന്ന കെ.എം. മാണി സാറിൻ്റെ ഭരണ നൈപുണ്യത്തിന് പകരക്കാരാകാൻ മറ്റാർക്കും സാധ്യമല്ലെന്ന് കാലം തെളിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

കെ.എം. മാണി സാറിൻ്റെ ജന്മദിനാചരണ പരിപാടിയായ കാരുണ്യ ദിനത്തിൻ്റെ അകലക്കുന്നം പഞ്ചായത്തുതല ഉദ്ഘാടനം സ്നേഹഗിരി മിഷിനറി സിസ്റ്റേഴ്സ് നടത്തുന്ന ഭിന്നശേഷിക്കാരുടെ പുനരധിവാസ പരിശീലന കേന്ദ്രമായ മുണ്ടൻകുന്ന് സ്നേഹഭവനിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു കർഷകയൂണിയൻ (എം) സംസ്ഥാന ജനറൾ സെക്രട്ടറി കൂടിയായ ഡാൻ്റീസ് കൂനാനിക്കൽ . കേരളാ കോൺഗ്രസ് (എം) മണ്ഡലം പ്രസിഡൻ്റ് ജെയ് മോൻ പുത്തൻപുരയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. മദർ സുപ്പീരിയർ സി.സന്തോഷ് എസ്.എം.എസ് കാരുണ്യ ദിന കേക്ക് മുറിച്ചു.

പാർടി സംസ്ഥാന സെക്രട്ടറിയേറ്റം\ഗമായ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മാത്തുക്കുട്ടി ഞായർകുളം, മുൻ വൈസ് പ്രസിഡൻ്റും പാർടി സംസ്ഥാന കമ്മറ്റിയംഗവുമായ ബെന്നി വടക്കേടം, പാർടി ജില്ലാ കമ്മറ്റിയംഗവും പഞ്ചായത്തു മെമ്പറുമായ കെ.കെ. രഘു, പാർടി നിയോജകമണ്ഡലം കമ്മറ്റിയംഗം സെബാസ്റ്റ്യൻ ആരുച്ചേരിൽ, കർഷക യൂണിയൻ (എം) മണ്ഡലം പ്രസിഡൻ്റ് രാമചന്ദ്രൻ മുണ്ടൻ കുന്ന് എന്നിവർ പ്രസംഗിച്ചു. സംസ്ഥാന വ്യാപകമായി ആയിരം കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന കാരുണ്യ ദിനാചരണ പരിപാടിയുടെ ഭാഗമായി അന്തേവാസികൾക്ക് ഭക്ഷണ ണമൊരുക്കിയാണ് പ്രോഗ്രാം നടത്തിയത്.

