പാലാ: മാണി സാറിൻ്റെ പക്കൽ നിന്നും എനിക്ക് പത്മശ്രീ എന്നേ കിട്ടി. പിന്നെ എനിക്കെന്ത് പത്മശീ യെന്ന് സന്തോഷ് മരിയ സദനം പറഞ്ഞപ്പോൾ പലർക്കും അതൊരു പുതിയ അറിവായിരുന്നു.
കെ എം മാണിയുടെ 92-മത് ജന്മദിനം കാരുണ്യ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി മരിയ സദനം അന്തേവാസികളോടൊപ്പം ജന്മദിനം ആഘോഷവേളയിലാണ് സന്തോഷ് മരിയ സദനം ഇങ്ങനെ പറഞ്ഞത് .ഇവിടെയൊരിക്കൽ ഒരു പരുന്ത് വന്നപ്പോൾ അതിനെ കൂട്ടിലിട്ടു വളർത്തി.പക്ഷെ ഇവിടുത്തെ ഒരു അന്തേവാസി അത് വനം വകുപ്പിനെ അറിയിക്കുകയും അവർ വന്നു എന്നെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
ഉടനെ മാണി സാറിനെ വിളിച്ചു പറഞ്ഞപ്പോൾ അദ്ദേഹം മന്ത്രി സഭാ യോഗത്തിലായിരുന്നു.ഇടയ്ക്കു സമയമുണ്ടാക്കി ഇറങ്ങി വന്ന് ഫോറെസ്റ്റ് കാരോട് പറഞ്ഞു.കുഴപ്പക്കാരനല്ല .എന്റെ ആളാ ..പത്മശ്രീ കിട്ടാൻ യോഗ്യനാ .വേണ്ട സഹായം ചെയ്തു കൊടുക്കണം എന്ന് പറഞ്ഞു.അങ്ങനെ ജയിൽ വാസത്തിൽ നിന്നും ഞാൻ ഒഴിവായി.തുടർന്ന് എന്നെ മാണിസാർ വിളിച്ചിട്ടു പറഞ്ഞു ഞാൻ അവരോടു പറഞ്ഞതെന്താണെന്നു അറിയാമോ പത്മശ്രീ ലഭിക്കാൻ യോഗ്യനാണ് എന്നാണ് പറഞ്ഞത് .
മാണിസാറിന്റെ പക്കൽ നിന്നും എനിക്ക് പത്മശ്രീ കിട്ടിയല്ലോ .അതിനെ ക്കാളും വലിയ പത്മശ്രീ ഇല്ലല്ലോ എന്ന് സന്തോഷ് പറഞ്ഞപ്പോൾ അവിടെ കൂടിയവരെല്ലാം നിറഞ്ഞ കൈയ്യടി നൽകി അതിനെ പ്രോത്സാഹിപ്പിച്ചു.തുടർന്ന് മര്യസദനം മക്കളോടൊപ്പം എല്ലാവരും പ്രാതൽ കഴിച്ചിട്ടാണ് പിരിഞ്ഞത്.കെ എം മാണി ജന്മദിന ചടങ്ങുകൾക്ക് ലോപ്പസ് മാത്യു;ടോബിൻ കെ അലക്‌സ്;ബൈജു കൊല്ലമ്പറമ്പിൽ;പെണ്ണമ്മ ടീച്ചർ;ആന്റോ ജോസ് പടിഞ്ഞാറേക്കര ;ജോസ് ചീരംകുഴി;ജോസുകുട്ടി പൂവേലി;ജിഷോ ചന്ദ്രൻകുന്നേൽ;തോമസ് പീറ്റർ എന്നിവർ നേതൃത്വം നൽകി.
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ


