Kerala

മരങ്ങാട്ടുപള്ളി പാലക്കാട്ടുമലയിൽ മണ്ണ് മാഫിയ വ്യാപകമായി മണ്ണെടുപ്പും;കല്ല് പൊട്ടിക്കലും,പരാതിപ്പെട്ട നാട്ടുകാർക്ക് ഭീഷണി

പാലാ :മരങ്ങാട്ടുപള്ളി പഞ്ചായത്തിലെ ഇല്ലിക്കൽ  ജങ്ഷൻ പാലക്കാട്ടുമലയിൽ വ്യാപകമായ മണ്ണെടുപ്പും കല്ല് പൊട്ടിക്കലും തകൃതിയായി നടക്കുന്നു .വീട് വയ്ക്കാനെന്ന വ്യാജേനയാണ് മണ്ണെടുപ്പും കല്ല് പൊട്ടിക്കലും നടക്കുന്നത് .ടിപ്പറുകളേടെ വ്യാപകമായ ഓട്ടത്തെ തുടർന്നു ശബ്ദ ശല്യവും പൊടിശല്യവും മൂലം നാട്ടുകാർ വലയുകയാണ് .

പരാതിപ്പെട്ടവരെ ഭീഷണിപ്പെടുത്തുകയാണ്  മണ്ണ് മാഫിയ.നാട്ടുകാർ പഞ്ചായത്തിൽ പരാതിപ്പെട്ടപ്പോൾ മണ്ണെടുക്കാൻ അനുമതി കൊടുത്തിട്ടുണ്ടെന്നാണ് പറയുന്നത് .എന്നാൽ ഇതൊരു മറ മാത്രമാണെന്ന് നാട്ടുകാർ പറയുന്നു . ഒരു വീടിനുള്ള അനുമതിയുടെ മറവിൽ പല കുന്നുകളാണ് ഇടിച്ചു നിരത്തുന്നത്.ഇവിടെ ഒരു അംഗനവാടിയിൽ 30 ഓളം കുട്ടികൾ പഠിക്കുന്നുണ്ട്.കുട്ടികൾക്കും അലർജി രോഗങ്ങൾ വ്യാപകമായുണ്ട് .

അധികാരികൾക്ക് പണം നൽകി നാടിൻറെ പൈതൃക സ്വത്തുക്കൾ കവരുകയാണ്  മണ്ണ് മാഫിയ ചെയ്തു കൊണ്ടിരിയ്ക്കുന്നതെന്നു നാട്ടുകാർ പരാതിപ്പെട്ടു .അധികാരികളെല്ലാം മണ്ണ് മാഫിയയുടെ പണത്തിനു മുന്നിൽ പ്രതികരണ ശേഷി നഷ്ട്ടപ്പെട്ടിരിക്കയാണെന്നും നാട്ടുകാർ പറഞ്ഞു .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top