പാലാ: കെ.എം മാണിയുടെ മാതൃകാ ജീവിതം സകലരേയും ഉത്തേജിപ്പിക്കുന്നതാണെന്ന് അരുണാപുരം ശ്രീ രാമകൃഷ്ണ ആശ്രമം മഠാധിപതി സ്വാമി വീത സംഗാനന്ദ മഹാരാജ് അഭിപ്രായപ്പെട്ടു.പാലാ മരിയ സദനത്തിൽ കെ.എം മാണിയുടെ ജന്മദിനം കാരുണ്യ ദിനമായി ആചരിക്കുന്നതിൻ്റെ ഭാഗമായുള്ള പൊതുസമ്മേളനത്തിൽ സംസാരിക്കുകയിരന്നു സ്വാമി വീത സംഗാനന്ദ.


സ്വാമി വിവേകാനന്ദൻ പറഞ്ഞിട്ടുണ്ട് മറ്റുള്ളവർക്ക് വേണ്ടി ജീവിക്കുന്നതാണ് യഥാർത്ഥ ജീവിതമെന്ന് കെ.എം മാണിയുടെ ജീവിതവും അങ്ങനെ തന്നെയായിരുന്നെന്ന് നമുക്ക് മനസിലാക്കാൻ സാധിക്കും .മനുഷ്യ ശരീരത്തിന് വേണ്ടി സേവനം ചെയ്യുന്നത് ഒരു പൂജയാണ്. ആ പൂജ ചെയ്യുന്ന മരിയ സദനത്തിലെത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് സ്വാമി പറഞ്ഞു.
യോഗത്തിൽ ഫാദർ ജോസഫ് മാലേപ്പറമ്പിൽ , സന്തോഷ് മരിയ സദനം ,ലോപ്പസ് മാത്യൂ, ടോബിൻ കെ അലക്സ് ,ബേബി ഉഴുത്തുവാൽ എന്നിവർ പ്രസംഗിച്ചു.

