Kottayam

കാരുണ്യ എന്ന പേരുകേട്ടാല്‍ മനസ്സില്‍ തെളിയുക കെ എം മാണിയെ : ജില്ലാ കളക്ടര്‍ ജോണ്‍ വി സാമുവല്‍

Posted on

കോട്ടയം : കാരുണ്യ എന്ന പേരുകേട്ടാല്‍ മനസ്സില്‍ തെളിയുന്നത് മുന്‍ ധനമന്ത്രി കെ എം മാണി സാറിനെയെന്ന് ജില്ലാ കളക്ടര്‍ ജോണ്‍ വി സാമുവല്‍ പറഞ്ഞു. കെ.എം മാണിയുടെ ജന്മദിനത്തോ
ട് അനുബന്ധിച്ച് കേരള കോണ്‍ഗ്രസ് (എം) 1000 കേന്ദ്രങ്ങളില്‍ കരുണയുടെ കയ്യൊപ്പ് എന്ന ആശയവുമായി സംഘടിപ്പിക്കുന്ന കാരുണ്യദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ആര്‍പ്പൂക്കര നവജീവന്‍ ട്രസ്റ്റില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. യഥാര്‍ത്ഥ ലീഡര്‍ എന്നത് കെഎം മാണി സാര്‍ തന്നെയാണ്.

മനസ്സിലാക്കുന്ന വിഷയങ്ങളെ ഏറ്റവും സ്പഷ്ടതയോടും വ്യക്തതയോടും വ്യക്തമായി പഠിച്ച് അപഗ്രഥിച്ച് വിശകലനം ചെയ്യാനുള്ള കഴിവ് അദ്ദേഹത്തിനുണ്ട്. കാരുണ്യ എന്ന പേര് കേട്ടാല്‍ ആദ്യം ഓടി മനസ്സിലേക്ക് വരുന്നത് കെഎം മാണിയുടെ മുഖമാണ്. എപ്പോഴും സാധാരണക്കാരെ ചേര്‍ത്തുപിടിക്കുന്ന കര്‍ഷകരുടെ പ്രതിസന്ധി ഇത്ര ആഴത്തില്‍ പഠിച്ചതും പ്രശ്‌നങ്ങള്‍ നേരിട്ട് പരിഹരിക്കാന്‍ നിര്‍ദ്ദേശം വച്ചതും അദ്ദേഹമാണ്. കൈവെക്കുന്ന മുഴുവന്‍ മേഖലകളിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു കൊണ്ട് സമൂഹത്തിനുവേണ്ടി ജീവിച്ച സാധാരണക്കാര്‍ക്ക് വേണ്ടി സമര്‍പ്പിച്ച ഒരു ഉജ്ജ്വല നേതാവാണ് കെഎം മാണി എന്നും കളക്ടര്‍ ജോണ്‍ വി സാമുവല്‍ പറഞ്ഞു.

ജില്ലാ പ്രസിഡന്റ് പ്രൊഫ. ലോപ്പസ് മാത്യു അധ്യക്ഷത വഹിച്ചു. ഫാ. ജെയിംസ് മുല്ലശ്ശേരി, നവജീവര്‍ ട്രസ്റ്റി പി.യു തോമസ്, സണ്ണി തെക്കേടം, ബേബി ഉഴുത്തുവാല്‍, വിജി എം.തോമസ്, സഖറിയാസ് കുതിരവേലി, ജോര്‍ജ്കുട്ടി ആഗസ്തി, ജോസഫ് ചാമക്കാല, ഔസേപ്പച്ചന്‍ വാളിപ്ലാക്കല്‍, സാജന്‍ തൊടുക, ജോസ് പുത്തന്‍കാലാ, സിറിയക് ചാഴികാടന്‍, ജോസ് ഇടവഴിക്കല്‍, ജോജി കുറുത്തിയാടന്‍, തങ്കച്ചന്‍ പൊന്‍മാന്‍കല്‍, മാത്തുക്കുട്ടി കുഴിഞ്ഞാലില്‍, സോണി തെക്കേല്‍, ബിജു ചക്കാല തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version