Kottayam

ബേക്കറി ഭക്ഷ്യോല്പന്ന നിര്‍മ്മാണ മേഖലയില്‍ ഏകീകൃതവും കുറഞ്ഞതുമായ ജിഎസ്ടി നിരക്ക് ഏര്‍പ്പെടുത്തണമെന്ന് ബേക്കേഴ്‌സ് അസോസിയേഷൻ

Posted on

പാലാ: ബേക്കറി ഭക്ഷ്യോല്പന്ന നിര്‍മ്മാണ മേഖലയില്‍ ഏകീകൃതവും കുറഞ്ഞതുമായ ജിഎസ്ടി നിരക്ക് ഏര്‍പ്പെടുത്തണമെന്ന് ബേക്കേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ മീഡിയാ അക്കാദമിയിൽ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

പരമ്പരാഗത സ്‌നാക്കുകള്‍ക്ക് 18% ജി എസ് ടി ഏര്‍പ്പെടുത്തിയ നടപടി മേഖലയെ തിരിച്ചടിയിലേക്ക് നയിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. ബേക്കറി 0, 5, 12, 18 എന്നീ ശതമാനത്തിലുള്ള ടാക്‌സ് ഫയലിംഗ് ആണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഉല്‍പ്പന്നങ്ങളുടെ ടാക്‌സ് നിരക്കുകള്‍ അനുസരിച്ച് ഇന്‍പുട്ട് ടാക്‌സ് ക്ലൈമുകള്‍ വേര്‍തിരിക്കുന്നത് കൂടുതല്‍ ദുഷ്‌കരമാണ്. ഇതിന് പരിഹാരമായി കൊണ്ടുവന്നിട്ടുള്ള അഡ്വാന്‍സ് റോളിംഗ് പ്രക്രിയ കേരളത്തില്‍ ശരിയായി പ്രവര്‍ത്തിക്കുന്നില്ല

പല അപേക്ഷകളും മാസങ്ങളായി തീര്‍പ്പാക്കപ്പെടാതെ കിടക്കുകയാണ്. പഴംപൊരി, വട , കൊഴുക്കട്ട, അട എന്നിവയ്ക്ക് അനുയോജ്യമായ HSN കോഡ് ഇല്ലാത്തതുകൊണ്ട് ഇവയ്ക്ക് നിലവില്‍ 18% ടാക്‌സ് ആണ് ചുമത്തുന്നത്. കുടുംബശ്രീ പോലുള്ള ചെറുകിട യൂണിറ്റുകളാണ് ഈ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിച്ച് ബേക്കറികള്‍ വഴി വില്‍ക്കുന്നത് . വിറ്റ് പോകാതെ ബാക്കി വരുന്ന ഉത്പന്നങ്ങള്‍ ഡമ്പ് ചെയ്യേണ്ടിവരുന്നു. ഇതിലേക്ക് ക്ലെയിം ചെയ്ത ഇന്‍പുട്ട് ടാക്‌സ് പിന്നീട് നിരസിക്കപ്പെടും ഇത് വലിയ സാമ്പത്തിക നഷ്ടം ഉണ്ടാക്കുകയാണ്.

ബേക്കറി ഭക്ഷ്യമേഖലയ്ക്കായി ഏകീകൃതമായ കുറഞ്ഞ നിരക്കില്‍ ഉള്ള ജിഎസ്ടി നിരക്ക് കൊണ്ടുവരുന്നത് വഴി അനാവശ്യ പ്രശ്‌നങ്ങളും നിയമപരമായ തര്‍ക്കങ്ങളും ഒഴിവാക്കാനും വ്യാപാരസൗകര്യം വര്‍ദ്ധിപ്പിക്കാനും ടാക്‌സ് ഇടപാടുകള്‍ക്കും സഹായകരമാകും എന്നും ഭാരവാഹികള്‍ പറഞ്ഞു.

പാലാ മീഡിയാ അക്കാഡമിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ ബേക്കേഴ്സ് അസോസിയേഷൻ കോട്ടയം ജില്ലാ പ്രസിഡൻ്റ് റോയി ജോർജ്, സംസ്ഥാന ട്രഷറർ സി.പി. പ്രേംരാജ്, ജില്ലാ ട്രഷറർ അലക്സ് തോമസ്, ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി വിപിൻ വിൻസൻ്റ്, ജില്ലാ സെക്രട്ടറി സന്തോഷ് പനയ്ക്കൽ എന്നിവർ പങ്കെടുത്ത് സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version